play-sharp-fill
മദ്യ ലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു കടന്നുകളയാൻ ശ്രമം; തടയാൻ ശ്രമിച്ച  വനിതാ കൗണ്‍സിലറുടെ കാലിലൂടെ കാര്‍ കയറ്റി; കൊല്ലം  കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

മദ്യ ലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചിട്ടു കടന്നുകളയാൻ ശ്രമം; തടയാൻ ശ്രമിച്ച വനിതാ കൗണ്‍സിലറുടെ കാലിലൂടെ കാര്‍ കയറ്റി; കൊല്ലം കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

സ്വന്തം ലേഖിക

കൊല്ലം: കൊല്ലം കോര്‍പ്പറേഷനിലെ വനിതാ കൗണ്‍സിലറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.

ശക്തികുളങ്ങര സ്വദേശി ബെന്‍ റൊസാരിയോ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് ദേശീയ പാതയില്‍ വള്ളിക്കീഴ് ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യ ലഹരിയില്‍ കാറോടിച്ച ബെന്‍ റൊസാരിയോ ബൈക്ക് യാത്രികനെ ഇടിച്ചിട്ടു. അപകടം നേരിട്ടു കണ്ട ആലാട്ടുകാവ് ഡിവിഷന്‍ കൗണ്‍സിലറായ ആശ ബെന്‍ റൊസാരിയോയുടെ വാഹനം തടഞ്ഞ് പൊലീസിനെ വിളിക്കാന്‍ ശ്രമിച്ചു.

ഇതിനിടെ ബെന്‍ റൊസാരിയോ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. ആശയുടെ കാലിലൂടെ വാഹനം കയറിയിറങ്ങി. ബൈക്ക് യാത്രികനായ രാമന്‍കുളങ്ങര സ്വദേശി സുനില്‍കുമാറിനേയും ഇയാള്‍ ഇടിച്ചിട്ടു. പിന്നാലെ നാട്ടുകാര്‍ തടഞ്ഞു വച്ചാണ് പ്രതിയെ ശക്തികുളങ്ങര പൊലീസിന് കൈമാറിയത്.

പരിക്കേറ്റ ആശയും സുനില്‍കുമാറും കൊല്ലം ജില്ലാ ആശുപത്രിയല്‍ ചികിത്സയിലാണ്. ഇരുകാലിനും ഗുരുതരമായി പരിക്കേറ്റ ആശക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.