കൊല്ലം ചവറയിൽ നിർമ്മാണത്തിലിരുന്ന വീടിൻ്റെ കോൺക്രീറ്റ് തകർന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; നിർമ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിക്കുമ്പോൾ കോൺക്രീറ്റ് പാളി ഇളകിവീഴുകയായിരുന്നു

കൊല്ലം ചവറയിൽ നിർമ്മാണത്തിലിരുന്ന വീടിൻ്റെ കോൺക്രീറ്റ് തകർന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം; നിർമ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിക്കുമ്പോൾ കോൺക്രീറ്റ് പാളി ഇളകിവീഴുകയായിരുന്നു

സ്വന്തം ലേഖകൻ

കൊല്ലം: ചവറയിൽ നിർമ്മാണത്തിലിരുന്ന വീടിൻ്റെ കോൺക്രീറ്റ് തകർന്നുവീണ് തൊഴിലാളി മരിച്ചു. പന്മന കോലം സ്വദേശി നിസാർ ആണ് മരിച്ചത്. ചവറ പന്മന വടുതല സരിത ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്. കോൺക്രീറ്റിന് അടിയിൽപ്പെട്ട രണ്ട് തൊഴിലാളികളിൽ ഒരാളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു.

കോൺക്രീറ്റിന്റെ തട്ട് പൊളിക്കുമ്പോൾ കോൺക്രീറ്റ് പാളി ഇളകിവീഴുകയായിരുന്നു. മുകളിലുണ്ടായിരുന്നവർ ഓടി മാറിയെങ്കിലും താഴെ നിന്നിരുന്ന നിസാറിന്റേയും ഇതര സംസ്ഥാന തൊഴിലാളിയുടേയും മുകളിലേക്കാണ് കോൺക്രീറ്റ് പതിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളെ രക്ഷപ്പെടുത്താനായെങ്കിലും നിസാറിനെ പുറത്തെടുത്തപ്പഴേക്കും ജീവൻ നഷ്ടമായിരുന്നു.

അഗ്നിസുരക്ഷാ സേനയും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. രക്ഷപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.