വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി; ജോയിൻ്റ് കൗണ്‍സില്‍ നേതാവായ താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി; ജോയിൻ്റ് കൗണ്‍സില്‍ നേതാവായ താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയില്‍

സ്വന്തം ലേഖിക

കൊല്ലം: അഞ്ചലില്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ താലൂക്ക് സര്‍വേയര്‍ വിജിലന്‍സിന്റെ പിടിയില്‍.

പുനലൂര്‍ താലൂക്കിലെ സര്‍വേയര്‍ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്തു അളന്നു നല്‍കുന്നതുമായി ബന്ധപ്പെട്ട് കരവാളൂര്‍ സ്വദേശിയോട് താലൂക്ക് സര്‍വ്വേയറായ മനോജ്‌ ലാല്‍ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാള്‍ കൊല്ലം വിജിലന്‍സിനെ സമീപിച്ചത്.

തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ രണ്ടായിരം രൂപ അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു വെച്ചു പരാതിക്കാരന്‍ കൈമാറി. ഇതിനിടയിലാണ് മനോജ് ലാല്‍ പിടിയിലായത്.

വിജിലന്‍സ് സംഘം കൈക്കൂലി പണം പിടിച്ചെടുക്കുകയും മനോജ് ലാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി അബ്ദുല്‍വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പിടിയിലായ മനോജ്‌ ലാല്‍ ജോയിന്റ് കൗണ്‍സില്‍ അഞ്ചല്‍ മേഖലാ സെക്രട്ടറി ആണ്.