കൊല്ലത്ത് കൂട്ടുകാരുമായി കടൽതീരത്തെത്തിയ രണ്ടു വിദ്യാർഥികളെ കാണാതായി

കൊല്ലത്ത് കൂട്ടുകാരുമായി കടൽതീരത്തെത്തിയ രണ്ടു വിദ്യാർഥികളെ കാണാതായി

 

സ്വന്തം ലേഖിക

കൊല്ലം :കൂട്ടുകാരുമൊത്തു കടൽ തീരത്തെത്തിയ രണ്ടു കുട്ടികളെ കടലിൽ കാണാതായി. വിനേഷ് (17), ജയകൃഷ്ണൻ (17) എന്നിവരെയാണു കാണാതായത്. തിരച്ചിൽ തുടരുന്നു. മറ്റു മൂന്നു കൂട്ടുകാർക്കുമൊപ്പം ഫോട്ടോയെടുക്കാനും മറ്റുമായി കടൽത്തീരത്ത് എത്തിയതായിരുന്നു.

ഇന്ത്യൻ റെയർ എർ‌ത്‌സിന്റെ ഖനന മേഖലയായ ചവറ കോവിൽത്തോട്ടത്താണു സംഭവം. ജയകൃഷ്ണൻ ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയിച്ചതായി അറിഞ്ഞ് മണിക്കൂറുകൾക്കകമാണ് സംഭവം. വിനേഷ് പ്ലസ് വൺ വിദ്യാർഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group