play-sharp-fill
500 രൂപ കള്ളനോട്ട് തട്ടിപ്പ്: കടയിൽ കയറി സാധനം വാങ്ങി 500 രൂപ നൽകി, വ്യാജ നോട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും യുവാവ് മുങ്ങി

500 രൂപ കള്ളനോട്ട് തട്ടിപ്പ്: കടയിൽ കയറി സാധനം വാങ്ങി 500 രൂപ നൽകി, വ്യാജ നോട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും യുവാവ് മുങ്ങി

 

കൊല്ലം: കുണ്ടറയിൽ വ്യാപാര സ്ഥാപനങ്ങളിൽ കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങി തട്ടിപ്പ്. പത്തനാപുരം സ്വദേശി അബ്ദുൾ റഷീദാണ് തട്ടിപ്പ് നടത്തിയത്. കുണ്ടറ ഡാൽമിയ ജംഗ്ഷനിലെ കടകളിൽ കള്ളനോട്ട് നൽകിയാണ് തട്ടിപ്പ് നടത്തിയത്.

 

500 രൂപയുടെ കള്ളനോട്ടുകളുമായാണ് പത്തനാപുരം സ്വദേശി അബ്ദുൾ റഷീദ് എത്തിയത്. 4 കടകളിൽ കയറി സാധനങ്ങൾ വാങ്ങി. ഒരു കടയിൽ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നൽകി. കള്ളനോട്ടാണെന്ന് കടക്കാർ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.

 

നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുൾ റഷീദ്. സ്വന്തമായി കള്ളനോട്ട് നിർമ്മിക്കുന്നതാണ് രീതി. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് കുണ്ടറ പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group