play-sharp-fill
കോട്ടയം കൊല്ലാട് ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ അറസ്റ്റിൽ

കോട്ടയം കൊല്ലാട് ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: കൊല്ലാട് ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ എക്സൈസിന്റെ പിടിയിൽ.


അസം ദിബ്രുഗഡ് പരമ്പത്തൂർ ധ്വാനിയ പ്രങ്കജ് ബറുവാ(32), അരുണാചൽ പ്രദേശ് ചോക്ക്ഹാം നപ്തിയ സെമന്ത് ദാസ് (24) എന്നിവരെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എം.സൂരജും സംഘവും അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിൽ നിന്നും 1.100 കിലോ കഞ്ചാവും പിടിച്ചെടുത്തു.

കടുവാക്കുളം – കൊല്ലാട് പ്രദേശം കേന്ദ്രീകരിച്ച് വൻ തോതിൽ കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിൻ അടിസ്ഥാനത്തിൽ
ഇന്റലിജൻസ് വിഭാഗം എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ എൻ.വി, എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗവും ഇന്റലിജൻസ് വിഭാഗം അസി.ഇൻസ്‌പെക്ടറുമായ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പ്രിവന്റീവ് ഓഫിസർമാരായ കെ.രാജീവ്, പി.ലെനിൻ, പി.എസ് ശ്രീകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ ജിയാസ്‌മോൻ, വിശാഖ്, ആന്റണി സേവ്യർ, ഡ്രൈവർ അനിൽ കെ.കെ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.