play-sharp-fill
കൊല്ലാട് നാൽക്കവലയിൽ തിരുവോണദിവസം രാത്രിയിൽ വാഹനാപകടം: യുവാവ് മരിച്ചു; മരിച്ചത് കൊല്ലാട് സ്വദേശിയായ യുവാവ്

കൊല്ലാട് നാൽക്കവലയിൽ തിരുവോണദിവസം രാത്രിയിൽ വാഹനാപകടം: യുവാവ് മരിച്ചു; മരിച്ചത് കൊല്ലാട് സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ

കൊല്ലാട്: നാൽക്കവലയിൽ തിരുവോണദിവസം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്, ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. കൊല്ലാട് പാറയ്ക്കൽ കടവ് കോണത്ത് വീട്ടിൽ എബിൻ കുര്യൻ (34) ആണ് മരിച്ചത്. തിരുവോണ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിപ്പോയ എബിനെ, ഓട്ടോയുടെ മുൻഭാഗം വെട്ടിപ്പാളിച്ചാണ് പുറത്തെടുത്തത്.

മുൻപ് സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്ന എബിൻ, കൊവിഡ് പ്രതിസന്ധിയെ തുടർന്നു ബസിലെ ജോലി ഇല്ലാതായതോടെ ഓട്ടോറിക്ഷയുമായി സർവീസിന് ഇറങ്ങുകയായിരുന്നു. തുടർന്നു, സ്വന്തമായി ഓട്ടോറിക്ഷയുമായി നാൽക്കവല സ്റ്റാൻഡിലാണ് സർവീസ് നടത്തിയിരുന്നത്. ഇന്നലെ പാറയ്ക്കൽക്കടവ് ഭാഗത്തേയ്ക്കു പോകുകയായിരുന്ന എബിന്റെ ഓട്ടോറിക്ഷയിൽ എതിർദിശയിൽ നിന്നും എത്തിയ കാർ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയിൽ അറിയിച്ചു. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്ത് എത്തി ഓട്ടോറിക്ഷയുടെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് എബിനെ പുറത്തെടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച എബിന് പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും രാത്രി പത്തരയോടെ മരണം സംഭവിച്ചിരുന്നു. ഈസ്റ്റ് പൊലീസ് കേസെടുത്തു.