നമ്പർ പ്ലേറ്റ് ഇല്ലാത്തതിന് പൊലീസ് കേസെടുത്ത് വിട്ടുകൊടുത്ത ബൈക്കുമായി പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ അഭ്യാസപ്രകടനം ; പിടിച്ചവനെ ഐസ് പെട്ടിയിൽ കിടത്തുമെന്ന വെല്ലുവിളിയോടെ ദൃശ്യങ്ങൾ യൂട്യൂബിലിട്ടു : വീഡിയോ വൈറലായതോടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് പൊലീസ്

നമ്പർ പ്ലേറ്റ് ഇല്ലാത്തതിന് പൊലീസ് കേസെടുത്ത് വിട്ടുകൊടുത്ത ബൈക്കുമായി പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ അഭ്യാസപ്രകടനം ; പിടിച്ചവനെ ഐസ് പെട്ടിയിൽ കിടത്തുമെന്ന വെല്ലുവിളിയോടെ ദൃശ്യങ്ങൾ യൂട്യൂബിലിട്ടു : വീഡിയോ വൈറലായതോടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നമ്പർ പ്ലേറ്റ് ഇല്ലാത്തതിന് പൊലീസ് കേസെടുത്ത് വിട്ടുകൊടുത്ത ബൈക്കുമായി പൊലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ അഭ്യാസ പ്രകടനം. അഭ്യാസ പ്രകടനത്തിൽ ദൃശ്യങ്ങൾ യുവാവ് പൊലീസിനെ വെല്ലുവിളിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

അവനെ പിടിക്കാൻ ഏമാന്മാർക്ക് ഉടൽവിറയ്ക്കും. അവൻ നാലാം ദിവസം സ്റ്റേഷനിൽ നിന്നും പൊടിതട്ടി ഇറങ്ങി പോകും. പിടിച്ചവനെ ഐസ് പെട്ടിയിൽ കിടത്തും എന്ന ഭീഷണിയോടെയാണ് വീഡിയോ അവസാനിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾക്കിടെ കൊല്ലം പരവൂർ സ്റ്റേഷന് മുന്നിൽ നടത്തുന്ന ബൈക്ക് പ്രകടനത്തിന്റെ വീഡിയോയാണ് വൈറലായത്.കൊല്ലം-പരവൂർ തീരദേശപാതയിൽ നിന്നു പൊലീസ് ബൈക്ക് പിടികൂടുന്നത് മുതൽ മൊബൈൽ ഫോണിൽ രഹസ്യമായി ചിത്രീകരിച്ചിട്ടുണ്ട്.

ദൃശ്യങ്ങളിൽ കേന്ദ്രസേനയെയും കാണാം. നമ്പർ പ്ലേറ്റില്ലാത്ത സ്‌പോർട്‌സ് ബൈക്ക് സ്റ്റേഷനിലേക്ക് പൊലീസുകാരൻ ഓടിച്ചുപോകുന്നതും വീഡിയോയിലുണ്ട്. സ്റ്റേഷനിൽനിന്ന് ബൈക്ക് യുവാവ് പുറത്തേക്ക് ഇറക്കുന്നതാണ് അടുത്ത ദൃശ്യം. റോഡിലേക്കിറക്കിയ ഉടൻ ബൈക്ക് ഓടിച്ച യുവാവ് പിൻവശത്തെ ടയർ പൊക്കി ഓടിച്ചുപോകുന്നതുമാണ് ദൃശ്യത്തിലുള്ളത്.

Tags :