കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐപിഎല്‍ കിരീടം ; ഹൈദരാബാദിനെ എട്ട് വിക്കറ്റിന് വീഴ്ത്തി ; ആഞ്ഞടിച്ച് കൊൽക്കത്ത ബോളർമാർ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐപിഎല്‍ കിരീടം ; ഹൈദരാബാദിനെ എട്ട് വിക്കറ്റിന് വീഴ്ത്തി ; ആഞ്ഞടിച്ച് കൊൽക്കത്ത ബോളർമാർ

സ്വന്തം ലേഖകൻ

ചെന്നൈ: സണ്‍ റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്ത് ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്.ചെന്നെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ബൗളർമാർ നിറഞ്ഞു കളിച്ചതോടെയാണ് കൊല്‍ക്കത്ത കപ്പുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 113 റണ്‍സ് അനായാസം കൊല്‍ക്കത്ത മറികടക്കുകയിരുന്നു. 10.3 ഓവറിലാണ് കൊല്‍ക്കത്തെ വിജയം കണ്ടത്. കൊല്‍ക്കത്തയുടെ മൂന്നാമത്തെ ഐപിഎല്‍ കിരീടമാണ് ഇത്.

കൊല്‍ക്കത്തക്കായി വെങ്കിടേഷ് അയ്യർ (52)അർധസെഞ്ച്വറി നേടി വിജയം അനായാസമാക്കി. റഹ്മത്തുള്ള ഗുർബാസ്(39), സുനല്‍ നറൈൻ(6), ശ്രേയസ് അയ്യർ (6) എന്നിങ്ങനെയണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 18.3 ഓവറില്‍ 113 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. അതിശക്തരായ ഹൈദരാബാദ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. 24 റണ്‍സെടുത്ത നായകൻ പാറ്റ് കമ്മിൻസാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറർ. ആന്ദ്രേ റസല്‍ മൂന്നും മിച്ചല്‍ സ്റ്റാർക്ക്, ഹർഷിദ് റാണ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്‌ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിനെ ഞെട്ടിച്ചാണ് മിച്ചല്‍ സ്റ്റാർക്ക് തുടങ്ങിയത്. സീസണിലെ ഏറ്റവും അപകടകാരികളായ ട്രാവിസ് ഹെഡ്-അഭിഷേക് ശർമ സഖ്യത്തെ കേവലം ആറ് റണ്‍സിനിടെ തിരികെയയക്കാൻ കൊല്‍ക്കത്തക്കായി. അവിടം തൊട്ട് കൈവിട്ട കളി പിന്നീട് ഹൈദരാബാദിന് തിരിച്ചുപിടിക്കാൻ സാധിച്ചില്ല.

നിലയുറപ്പിക്കും മുൻപെ വെടിക്കെട്ട് ഓപണർ അഭിഷേക് ശർമയുടെ (1) സ്റ്റംപ് പിഴുതെറിഞ്ഞു. വൈഭവ് അറോറ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ റണ്‍സൊന്നും എടുക്കാതെ ട്രാവിസ് ഹെഡും മടങ്ങി. വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസിന് ക്യാച്ച്‌ നല്‍കിയാണ് മടങ്ങിയത്. ഒൻപത് റണ്‍സെടുത്ത രാഹുല്‍ ത്രിപതിയെ പുറത്താക്കി മിച്ചല്‍ സ്റ്റാർക്ക് വീണ്ടും ഞെട്ടിച്ചതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. രമണ്‍ദീപ് പിടിച്ചാണ് രാഹുല്‍ പുറത്തായത്.

സ്‌കോർ 50 കടക്കും മുൻപ് നിതീഷ് കുമാർ റെഡിയും വീണു. ഹർഷിദ് റാണയും പന്തില്‍ ഗുർബാസ് പിടിച്ചാണ് പുറത്തായത്. ക്രീസില്‍ നിലയുറപ്പിക്കാൻ ശ്രമിച്ച എയ്ഡൻ മാർക്രം റസ്സലിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാർക്കിന് ക്യാച്ച്‌ നല്‍കി മടങ്ങി. 23 പന്തില്‍ 20 റണ്‍സെടുത്താണ് മാർക്രം മടങ്ങിയത്. 17 പന്തില്‍ 16 റണ്‍സെടുത്ത വെടിക്കെട്ട് ബാറ്റർ ഹെന്റിച്ച്‌ ക്ലാസനെ ഹർഷിദ് റാണ മടക്കിയയച്ചതോടെ ഹൈദരാബിന്റെ കാര്യം ഏകദേശം തീരുമാനമായി.

ഷഹബാസ് അഹമ്മദിനെ (8) വരുണ്‍ അറോറയും അബ്ദു സമദിനെ (4) റസ്സലും ജയദേവ് ഉനദ്കട്ടിനെ(4) സുനില്‍ നരേയ്നും പുറത്താക്കി. ഒൻപതാമനായി ക്രീസിലെത്തിയ നായകൻ പാറ്റ് കമ്മിൻസ് നടത്തിയ ചെറുത്തു നില്‍പ്പിലാണ് സ്‌കോർ 100 കടന്നത്. 19 പന്തില്‍ 24 റണ്‍സെടുത്ത കമ്മിൻസ് റസ്സലിന്റെ പന്തില്‍ സ്റ്റാർക്കിന് ക്യാച്ച്‌ നല്‍കി മടങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ലക്ഷ്യം മറികടക്കാൻ പത്തോവറും ചില്ലറ പന്തുകളും മാത്രമേ വേണ്ടിവന്നുള്ളൂ. കൊല്‍ക്കത്ത 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് നേടി ലക്ഷ്യം ഭേദിച്ചു. ഓപ്പണർ റഹ്മാനുള്ള ഗുർബാസും വെങ്കടേഷ് അയ്യരും രണ്ടാം വിക്കറ്റില്‍ നടത്തിയ പോരാട്ടമാണ് കൊല്‍ക്കത്തൻ ഇന്നിങ്സിന്റെ നട്ടെല്ല്. ഇരുവരും ചേർന്ന് 91 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. വെങ്കടേഷ് അയ്യർ 26 പന്തുകളില്‍ 52 റണ്‍സ് നേടി.

സണ്‍റൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമിൻസ് എറിഞ്ഞ രണ്ടാം ഓവറില്‍ സുനില്‍ നരെയ്ൻ (2 പന്തില്‍ 6) പുറത്തായി. ഒൻപതാം ഓവറില്‍ ഗുർബാസും പുറത്തായി. ഒൻപതാം ഓവറില്‍ ഗുർബാസും പുറത്തായി. ക്യാപ്ടൻ ശ്രേയസ് അയ്യർ വെങ്കിടേഷിന് കൂട്ടായി എത്തിയതോടെ അനായാസം വിജയത്തിലേക്ക് കയറുകയായിരുന്നു കൊല്‍ക്കത്ത.