play-sharp-fill
ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഉത്തര്‍പ്രദേശിലെ നയം കേരളത്തില്‍ നടക്കില്ല; കൊലപാതകം കൊണ്ട് സി.പി.എമ്മിനെ തകര്‍ക്കാനാവില്ലെന്ന്  കോടിയേരി

ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഉത്തര്‍പ്രദേശിലെ നയം കേരളത്തില്‍ നടക്കില്ല; കൊലപാതകം കൊണ്ട് സി.പി.എമ്മിനെ തകര്‍ക്കാനാവില്ലെന്ന് കോടിയേരി

സ്വന്തം ലേഖിക

പത്തനംതിട്ട: കൊലപാതകം കൊണ്ട് സി.പി.എമ്മിനെ തകര്‍ക്കാനാവില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

സംസ്ഥാനത്ത് അക്രമ പരമ്പര നടപ്പിലാക്കുകയാണ് ആര്‍.എസ്.എസെന്നും കോടിയേരി കുറ്റപ്പെടുത്തി. പി.ബി. സന്ദീപ് കുമാറിന്റെ കുടുംബ സഹായ ഫണ്ട് കൈമാറല്‍ ചടങ്ങിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍.എസ്.എസ് കൊലക്കത്തിയുടെ ഒടുവിലത്തെ ഇരയാണ് ഹരിദാസ്. സി.പി.എം അക്രമത്തിലോ കൊലപാതകത്തിലോ വിശ്വസിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു.

കൊലപാതകങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല. അങ്ങനെ എങ്കില്‍ സി.പി.എം കേരളത്തില്‍ ഉണ്ടാകുമായിരുന്നില്ല. അക്രമം കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെങ്കില്‍ അതിന് കഴിയില്ല.

ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഉത്തര്‍പ്രദേശിലെ നയം കേരളത്തില്‍ നടക്കില്ല. ബി.ജെ.പിക്കാരെ ഒറ്റപ്പെടുത്തണം. ബി.ജെ.പിക്കാര്‍ ഇല്ലാത്ത സമൂഹമാക്കുകയാണ് രക്തസാക്ഷികളോട് കാണിക്കാവുന്ന നീതി.
എസ്.ഡി.പി.ഐക്കാരും ആര്‍.എസ്.എസും ചേര്‍ന്ന് സംസ്ഥാനത്ത് അക്രമങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.