കോടിയേരി ബാലകൃഷ്ണൻ വീണ്ടും സി പി എം സംസ്ഥാന സെക്രട്ടറി; ഒരു വർഷത്തിന് ശേഷം അമരത്തേക്ക്
സ്വന്തം ലേഖകൻ
കോടിയേരി ബാലകൃഷ്ണൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
ഒരു വർഷത്തെ അവധിക്ക് ശേഷമാണ് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. കള്ളപ്പണക്കേസിൽ ബിനീഷ് അറസ്റ്റിലായി പതിനാല് ദിവസത്തിന് ശേഷമാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ നവംബറിലാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കോടിയേരി സ്ഥാനം ഒഴിഞ്ഞത്. ബിനീഷ് കോടിയേരി ജയിലിലായത് തിരിച്ചുവരവ് വൈകിപ്പിച്ചു.
ഇതിന് പിന്നാലെയാണ് എ.വിജയരാഘവൻ ആക്ടിങ്ങ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. അന്ന് എൽ.ഡി.എഫ് കൺവീനറായിരുന്നു വിജയരാഘവൻ.
Third Eye News Live
0