കോടിമത- ആലപ്പുഴ ജലപാതയിൽ പോളശല്യം രൂക്ഷം, ബോട്ട് സെര്വീസുകൾ റദ്ദായി: യാത്രക്കാർ ബുദ്ധിമുട്ടിൽ
കോട്ടയം: കോടിമത-ആലപ്പുഴ ജലപാതയിൽ പോള ശല്യം രൂക്ഷമായതിനെ തുടർന്ന് മൂന്ന് ബോട്ട് സർവീസുകൾ റദ്ധാക്കി. ഈ രണ്ടു സ്ഥലങ്ങളിൽ നിന്നും ഇന്ന് മുതൽ രണ്ട് സർവീസുകൾ മാത്രമേ ഉണ്ടാകൂ. അതേസമയം കഴിഞ്ഞദിവസം ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്ക് എത്തിയ ബോട്ട് വെട്ടിക്കാടിനു സമീപം പോളയിൽ കുടുങ്ങി അപകടം ഉണ്ടായപ്പോൾ പോലീസും അഗ്നി സുരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം 18 യാത്രക്കാർ ഒരു രാത്രി കായലിൽ കഴിഞ്ഞതിനും അധികൃതർ മൗനം പാലിക്കുകയാണ്, ഇതുവരെയും ജല ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
ദിവസവും കോട്ടയത്ത് നിന്നും നാല് സർവീസും ആലപ്പുഴയിൽ നിന്ന് 5 സർവീസ് ആണ് ഉള്ളത്. എന്നാൽ പോള രൂക്ഷമായതിനെ തുടർന്ന് മൂന്നു സർവീസുകൾ ഉണ്ടാകില്ല. ഇന്ന് രണ്ട് സർവീസുകൾ മാത്രമേ ഉണ്ടാകും എന്ന് പറഞ്ഞിടത്താണ് സർവീസുകൾ പൂർണ്ണമായും ഇല്ലാതാകുന്നത്. ഇതുമൂലം ജലപാതയിലൂടെ സഞ്ചരിക്കുന്നവർക്ക് കനത്ത തിരിച്ചടിയാണ്കിട്ടിയത്. അതേസമയം സർവീസുകൾ റദ്ദാക്കിയതിലൂടെ ജലഗതാഗത വകുപ്പിന് വൻ സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടുണ്ട്.
മാത്രമല്ല സുരക്ഷാ സംവിധാനങ്ങളും തകരാറിലാണ്. യാത്രയ്ക്കിടെ കാലാവസ്ഥ പ്രതികൂലം ആവുകയോ ബോട്ട് തകരാറിലാവുകയും ചെയ്താൽ യാത്രക്കാരെ രക്ഷിക്കാൻ ബുദ്ധിമുട്ടാണ്, അത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ ബോട്ട് അടിപ്പിക്കുന്നതിന് ഒരു സൗകര്യവുമില്ല. നിലവിൽ ബോട്ട് കെട്ടി വലിച്ചു കൊണ്ട് പോകുന്നത് മാത്രമാണ് പ്രതിവിധി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈഫ് ജാക്കറ്റ് ധരിക്കുക മാത്രമാണ് ബോട്ട് ജീവനക്കാർ നടത്തുന്ന രക്ഷാദൗത്യം. കഴിഞ്ഞദിവസം ഉണ്ടായ അപകടത്തിൽ നാട്ടുകാർ എത്തിച്ച ബോട്ടിലാണ് രക്ഷാദൗത്യം നടത്തിയത്. അതേസമയം പോള നീക്കാൻ ജില്ലാ പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി പോള വാരൽ യന്ത്രം വാങ്ങിയത് പണിമുടക്കിയിരിക്കുകയാണ്. ഇതെല്ലാം മൂലം ജലപാത ആശ്രയിച്ചു നിൽക്കുന്ന ജനങ്ങൾക്കാണ് ബുദ്ധിമുട്ട്.