play-sharp-fill
കോടിമത എം ജി റോഡിൽ മാലിന്യം നിക്ഷേപിക്കാനായി വന്ന വാഹനങ്ങൾ പിടിച്ചെടുത്തു; പിടികൂടിയത് നഗരസഭാ നൈറ്റ് സ്ക്വാഡ്

കോടിമത എം ജി റോഡിൽ മാലിന്യം നിക്ഷേപിക്കാനായി വന്ന വാഹനങ്ങൾ പിടിച്ചെടുത്തു; പിടികൂടിയത് നഗരസഭാ നൈറ്റ് സ്ക്വാഡ്

 

സ്വന്തം ലേഖകൻ

 

കോട്ടയം: കോടിമത എം ജി റോഡിൽ മാലിന്യം നിക്ഷേപിക്കാനായി വന്ന വാഹനങ്ങൾ നഗരസഭാ നൈറ്റ് സ്ക്വാഡ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത വാഹനങ്ങൾ നഗരസഭ കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.എം ജി റോഡിൻ്റെ ഇരുവശത്തും മാലിന്യം വലിച്ചെറിയുന്നത് പതിവാണ്.


 

തട്ടുകടകളിലെ ശുചിത്വ നിലവാരവും സ്ക്വാഡ് പരിശോധിച്ചു. തട്ടുകടകളിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുക്കുന്നതായും ഇതിനെതിരെ കർശന നടപടി എടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർമാരായ റ്റി.എ തങ്കം, പ്രകാശ് റ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നിവരുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് പി. ജി, സജിത്ത് കെ. മഞ്ചുമോഹൻ, ഷാമില, ഡ്രൈവർമാരായ സജി, സന്തോഷ് കെ. സാനിറ്റേഷൻ തൊഴിലാളികളായ സതീശ്, അനിൽ, മാരിയപ്പൻ, കറുപ്പസ്വാമി എസ്, നിഷാദ് എന്നിവർ ഉൾപ്പെട്ട രണ്ട് ടീമുകളായിട്ടാണ് പരിശോധന നടത്തിയത്