play-sharp-fill
മകള്‍ ചതിയില്‍ കുടുങ്ങി; പൊലീസില്‍ വിശ്വാസമില്ല; കേന്ദ്ര ഏജൻസി അന്വേഷിക്കണം: മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ് ജോയ്സ്നയുടെ പിതാവ്

മകള്‍ ചതിയില്‍ കുടുങ്ങി; പൊലീസില്‍ വിശ്വാസമില്ല; കേന്ദ്ര ഏജൻസി അന്വേഷിക്കണം: മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ജോയ്സ്നയുടെ പിതാവ് ജോസഫ് ജോയ്സ്നയുടെ പിതാവ്

സ്വന്തം ലേഖകൻ
കോടഞ്ചേരി: മകൾ ചതിയിൽ കുടുങ്ങിയതാണെന്ന് കോടഞ്ചേരിയില്‍ മിശ്രവിവാഹിതയായ ജോയ്സനയുടെ പിതാവ് ജോസഫ്. പൊലീസില്‍ വിശ്വാസമില്ല. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മകൾക്കായി താൻ ഹൈക്കോടതിയെ സമീപിച്ചെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.


പാർട്ടിക്കാരുടെ പിന്തുണയല്ല, തന്നെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അവർ മുഖേനയാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. മകളെ തട്ടിക്കൊണ്ടുപോയത് തന്നെയാണെന്നും ജോസഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ചയാണ് മുസ്‌ലിം സമുദായത്തില്‍പെട്ട ഷെജിനും ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ജോയ്‌സ്‌നയും വിവാഹം കഴിച്ചത്. ഒരു സമുദായത്തെ മുഴുവന്‍ ഷെജിന്‍ വേദനിപ്പിച്ചെന്നും മതസൗഹാര്‍ദം തകര്‍ത്തെന്നും മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ജോര്‍ജ് എം.തോമസ് ആരോപിച്ചതോടെയാണ് വിവാദം മുറുകിയത്. പാര്‍ട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു ഷെജിന്‍ ഇത് ചെയ്യാനെന്നും പാര്‍ട്ടിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും ജോര്‍ജ് എം.തോമസ് പറഞ്ഞിരുന്നു.

പിന്നീട് വിവാദത്തിൽ തനിക്കു തെറ്റുപറ്റിയെന്നു ജോര്‍ജ് എം.തോമസ് തിരുത്തുകയും ചെയ്തു.സംഭവത്തിൽ ലൗ ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണു കണ്ടത്. പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ജോര്‍ജ് പറഞ്ഞു.