കോടനാട് താണിപ്പാറയില്‍ കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞു; ഡി എഫ് ഓ വരാതെ ജഡം പുറത്തെടുക്കാന്‍ അനുവദിക്കില്ല; പ്രതിഷേധവുമായി നാട്ടുകാര്‍
സ്വന്തം ലേഖകൻ
കൊച്ചി: കോടനാട് താണിപ്പാറയില്‍ കിണറ്റില്‍ വീണ് കാട്ടാന ചരിഞ്ഞ നിലയില്‍. മലയാറ്റൂർ ഡി എഫ് ഓ വരാതെ ആനയെ കരയ്ക്ക് കയറ്റാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു.
ഇന്ന് പുലര്‍ച്ചെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. രാവിലെയാണ് കാട്ടാന വീണ കാര്യം നാട്ടുകാര്‍ അറിഞ്ഞത്. ഇതിനെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും അതിനോടകം തന്നെ ആന ചരിഞ്ഞിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. പ്രദേശത്ത് കൂടുതല്‍ കാട്ടാനകള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
ഡിഎഫ്ഒ എത്തി ഇതില്‍ ഉറപ്പ് നല്‍കാതെ, ജഡം പുറത്തെടുക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍.
Third Eye News Live
0