കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം
തിരുവനന്തപുരം: കൊച്ചുവേളി ഇന് ഡസ്ട്രിയല് എസ്റ്റേറ്റിലെ ഹസീന കെമിക്കല് സില് വന് തീപ്പിടിത്തം. ബ്ലീച്ചിംഗ് പൗഡർ, ടോയ്‌ലറ്റ് ക്ലീനിംഗ് ലോഷനുകൾ, ഹാൻഡ് വാഷുകൾ എന്നിവയുടെ നിർമ്മാണ കേന്ദ്രത്തിലാണ് തീ പടർന്നത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ല.
തീയും പുകയും ഉയരുന്നത് കണ്ട ജീവനക്കാരാണ് അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. തീപിടുത്തം നടന്ന സമയം എട്ടോളം ജീവനക്കാർ കമ്പനിയിലുണ്ടായിരുന്നു. ഫയർ എസ്റ്റിൻഗ്യുഷർ ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ഇവർ ശ്രമിച്ചെങ്കിലും തീ ആളിപടരുകയായിരുന്നു.
നിർമ്മാണസാമഗ്രികൾക്കൊപ്പം ഇവ സൂക്ഷിച്ചിരുന്ന വീപ്പകൾ കത്തിപ്പിടിച്ചതാണ് തീപ്പിടിത്തത്തിൻ്റെ വ്യാപ്തി കൂട്ടിയത്. ഫൈബർ ഷൈട്ട മേൽക്കൂറ മുഴുവനും കത്തിനശിച്ചു. രാത്രി 12.30 ഓടെയാണ് നിയന്ത്രണവിധേയമാക്കിയത്. ചെങ്കൽച്ചൂളയിൽ നിന്ന് മൂന്ന് യൂണിറ്റും ചാക്കയിൽ നിന്ന് നാല് യൂണിറ്റും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group