play-sharp-fill
കൊച്ചിയിൽ മേഘവിസ്ഫോടനം: ഒരു മണിക്കൂറിൽ പെയ്തത്  98.4 മില്ലിമീറ്റർ മഴ

കൊച്ചിയിൽ മേഘവിസ്ഫോടനം: ഒരു മണിക്കൂറിൽ പെയ്തത് 98.4 മില്ലിമീറ്റർ മഴ

 

കൊച്ചി: കൊച്ചിയിലുണ്ടായ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനമാകാമെന്ന് വിദഗ്ധർ. കൊച്ചി കുസാറ്റ് ക്യാമ്പസിൽ 98.4 മില്ലി മീറ്റർ മഴയാണ് ഒരു മണിക്കൂറിൽ പെയ്തത്. കുസാറ്റിലെ മഴ മാപിനിയിലാണ് അളവ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ 8.30 ഓടുകൂടിയാണ് എറണാകുളം ജില്ലയിൽ ശക്തമായ മഴ ആരംഭിച്ചത്. നാല് മണിക്കൂറോളം നീണ്ടു നിന്ന മഴയിലാണ് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായത്. ലീലാവതി ടീച്ചറുടെ തൃക്കാക്കര പൈപ്പ് ലൈനിൽ റോഡിൽ ഉള്ള വീട്ടിൽ വെള്ളം കയറി പുസ്‌തകങ്ങൾ നശിച്ചു.

കളമശ്ശേരിയിലെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇൻഫോപാർക്കിലും വൻവെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കളമശ്ശേരി, കാക്കനാട് മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളിലുൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

കനത്ത മഴയിൽ കൊച്ചി നഗരത്തിലെ ഇൻഫോപാർക്ക് അടക്കമുള്ള പല സ്ഥലങ്ങളും വെള്ളക്കെട്ടിലായിട്ടുണ്ട്. കൂടാതെ ഗതാഗതകുരുക്കും രൂക്ഷമാണ്.