play-sharp-fill
കുറഞ്ഞ യാത്ര നിരക്ക് 20 രൂപ, വൈറ്റിലയിൽ നിന്ന് കാക്കനാടേക്ക് 25 മിനിറ്റ്; കേരളത്തിന്‍റെ സ്വപ്ന പദ്ധതി;  ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടർ മെട്രോ

കുറഞ്ഞ യാത്ര നിരക്ക് 20 രൂപ, വൈറ്റിലയിൽ നിന്ന് കാക്കനാടേക്ക് 25 മിനിറ്റ്; കേരളത്തിന്‍റെ സ്വപ്ന പദ്ധതി; ഉദ്ഘാടനത്തിനൊരുങ്ങി കൊച്ചി വാട്ടർ മെട്രോ

സ്വന്തം ലേഖകൻ

കൊച്ചി വാട്ടർ മെട്രോ യാത്രാനിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു.കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്.പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ.വാട്ടർ മെട്രോ സർവീസ് രാവിലെ 7 മുതൽ വൈകീട്ട് എട്ട് വരെയാണ്.തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും.

വാട്ടർ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.ബുധനാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ സർവീസ്. ഹൈക്കോടതി വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്.ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ ഇളവും പ്രഖാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യ ഘട്ടത്തിൽ ഹൈക്കോർട്ട്-വൈപ്പിൻ ടെർമിനലുകളിൽ നിന്നും വൈറ്റില-കാക്കനാട് ടെർമിനലുകളിൽ നിന്നുമാണ് സർവീസ് ആരംഭിക്കുന്നത്. ഭിന്നശേഷി സൗഹൃദമായാണ് ടെർമിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിൽ 20 മിനിറ്റ് കൊണ്ടും വൈറ്റിലയിൽ നിന്ന് കാക്കനാടേക്ക് 25 മിനിറ്റിലും എത്താൻ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ ദൈർഘ്യത്തിൽ നിർമ്മിച്ചിരിക്കുന്ന കൊച്ചി വാട്ടർ മെട്രോ ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർ മെട്രോ സർവീസാണ്.

ഇലക്‌ട്രിക്‌– ഹൈബ്രിഡ്‌ ബോട്ടുകളാണ്‌ ജല മെട്രോ സർവീസിന്‌ ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽ ജനറേറ്ററും ഉപയോഗിച്ച്‌ ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. 10-15 മിനിറ്റ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വൺ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം.