video
play-sharp-fill
പാലായിൽ ബന്ധുവീട്ടിലെത്തിയ വിദേശമലയാളിക്ക് കുറുക്കന്‍റെ കടിയേറ്റു

പാലായിൽ ബന്ധുവീട്ടിലെത്തിയ വിദേശമലയാളിക്ക് കുറുക്കന്‍റെ കടിയേറ്റു

സ്വന്തം ലേഖകൻ

പാലാ: ബന്ധുവീട്ടിലെത്തിയ വിദേശമലയാളിക്ക് കുറുക്കന്‍റെ കടിയേറ്റു. കാല്‍വിരല്‍ മുറിഞ്ഞു. പരിക്കേറ്റ കൊച്ചി സ്വദേശി ശ്രീകുമാര്‍ പിള്ളയെ (66) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.

വാഴൂര്‍ ശാസ്താംകാവ് കൃഷ്ണപുരം വെയിറ്റിംഗ് ഷെഡിന് സമീപ പുരയിടത്തിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകുമാര്‍പിള്ള വാഴൂരിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. ചുറ്റുപാട് കാണുന്നതിനായി പുരയിടത്തിലൂടെ നടക്കുന്നതിനിടെയാണ് കുറുക്കന്‍റെ കടിയേറ്റത്. .

കുറുക്കന്‍ ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെ.