കൊച്ചിയിൽ അലൻ വാക്കറുടെ ഡി ജെ പാർട്ടിക്കിടെ കൂട്ട മൊബൈൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ദില്ലിയിലേക്ക്; ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അസ്ലം ഖാൻ്റെ നേതൃത്വത്തിലുള്ള മോഷണ സംഘം കവർച്ചാ ശേഷം വിമാനത്തിലും ട്രെയിനിലും കേരളം വിട്ടെന്നാണ് നിഗമനം; മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം
കൊച്ചി: എറണാകുളത്ത് അലൻ വാക്കറുടെ ഡിജെ പാർട്ടിക്കിടെ കൂട്ട മൊബൈൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം ദില്ലിയിലേക്ക്.
മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം ദില്ലിയിലേക്ക് പോയി അന്വേഷിക്കുക. ഇന്ന് വൈകിട്ട് അന്വേഷണ സംഘം ദില്ലിക്ക് പോകും.
ബെംഗളൂരുവിലെ പരിപാടിക്കിടയിലും മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടോ എന്ന് സംശയമുണ്ട്. ഇത് അറിയാൻ പൊലീസിൻ്റെ പ്രത്യേക സംഘം ബെംഗളൂരുവിലേക്കും പോകും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിയിലെ പരിപാടിയിൽ മൊബൈലുകൾ മോഷ്ടിച്ച ശേഷം മോഷണ സംഘം വിമാനത്തിലും രണ്ടാം സംഘം ട്രെയിനിലും കേരളം വിട്ടെന്നാണ് നിഗമനം.
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അസ്ലം ഖാൻ്റെ നേതൃത്വത്തിലുള്ള മോഷണ സംഘത്തിൻ്റെ പ്രവർത്തനത്തിന് സമാനമായ പ്രവർത്തന രീതിയെന്നാണ് വിലയിരുത്തൽ.
Third Eye News Live
0