play-sharp-fill
മൊബൈൽ ഫോൺ മോഷ്ടിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് മറിച്ചു വിറ്റു: കൊച്ചിയിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

മൊബൈൽ ഫോൺ മോഷ്ടിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് മറിച്ചു വിറ്റു: കൊച്ചിയിൽ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

 

കൊച്ചി: മൊബൈൽ ഫോൺ മോഷ്ടാക്കൾ പോലീസ് പിടിയിൽ. തിരുവല്ല സ്വദേശി അൽത്താഫ് (23), കോഴിക്കോട് വടകര സ്വദേശി അഷറഫ് (50) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

 

ഒക്ടോബർ 4 ന് വൈകുന്നേരം റെയിൽവേ സ്റ്റേഷൻ പരിസരത്തെ കടയിൽ നിന്നാണ് 12,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് പ്രതികൾ കടന്ന് കളഞ്ഞത്. തുടർന്ന് ആലുവയിലെ ഹോട്ടൽ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയ്ക്ക് 1500 രൂപയ്ക്ക് മൊബൈൽ വിൽപ്പന നടത്തി.

 

പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുകയും മൊബൈൽ ഫോൺ കണ്ടെടുക്കുകയും ചെയ്തു. അഷറഫിന് വിവിധ ജില്ലകളിലായി പന്ത്രണ്ട് കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group