ഓരോ ഇടപാടിനും പെണ്‍കുട്ടികള്‍ക്ക് രശ്മി നല്‍കിയിരുന്നത് 1500 രൂപ; സംഘത്തിന്റെ വലയില്‍ കുടുങ്ങിയത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവർ; പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുന്നത് കൊച്ചിയിലെ ഹോട്ടലില്‍ സജ്ജീകരിച്ച 103ാം നമ്പര്‍ മുറിയിൽ; സ്വകാര്യ ഹോട്ടലിലെ പെണ്‍വാണിഭ സംഘം പിടിയിലാകുമ്പോൾ..!
കൊച്ചി: സ്വകാര്യ ഹോട്ടലില്‍ നിന്ന് പെണ്‍വാണിഭ സംഘം പിടിയില്‍.
കഴിഞ്ഞ ഒരുമാസത്തോളമായി ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിവരുന്ന സംഘമാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്.
കൊല്ലം സ്വദേശി രശ്മി, സഹായി വിമല്‍ എന്നിവരാണ് അറസ്റ്റിലായത്.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നടന്ന സംഭത്തില്‍ രണ്ടംഗ സംഘവും ഹോട്ടല്‍ നടത്തിപ്പുകാരനും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ കുടുക്കിയത് പൊലീസ് നടത്തിയ പ്രത്യേക അന്വേഷണമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സംഘത്തിന്റെ വലയില്‍ കുടുങ്ങിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഹോട്ടലില്‍ 102ാം നമ്പര്‍ മുറിയിലാണ് രശ്മിയും വിമലും തമ്പടിച്ചിരുന്നത്. തൊട്ടടുത്ത 103ാം നമ്പര്‍ മുറിയും ഇവര്‍ ബുക്ക് ചെയ്യുകയും ആവശ്യക്കാര്‍ക്ക് ഇവിടെ പെണ്‍കുട്ടികളെ എത്തിച്ച് കൊടുക്കുകയും ചെയ്തിരുന്നു.
രശ്മിയുടെ വലയില്‍ വീണ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി ഈ സംഘം സജീവമായി പ്രവര്‍ത്തിക്കുകയായിരുന്നു. ആസൂത്രിതമായി പെണ്‍കുട്ടികളെ തന്റെ വലയില്‍ വീഴ്ത്തിയാണ് രശ്മി ബിസിനസ് നടത്തിവന്നിരുന്നതെന്നും പൊലീസ് പറയുന്നു.
എല്ലാവിധ സംവിധാനങ്ങളും തങ്ങള്‍ക്കുണ്ടെന്ന് പെണ്‍കുട്ടികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയാണ് സംഘത്തിന്റെ ഭാഗമാക്കിയിരുന്നത്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ നഗരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവോ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായി പ്രതികളെ നിരീക്ഷിച്ച ശേഷമാണ് റെയ്ഡ് നടപടികളിലേക്ക് പൊലീസ് കടന്നത്.