play-sharp-fill
കൊച്ചിയില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു; നെടുമ്പാശ്ശേരി വിമിനത്താവളത്തിലാണ് സംഭവം; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

കൊച്ചിയില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു; നെടുമ്പാശ്ശേരി വിമിനത്താവളത്തിലാണ് സംഭവം; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയില്‍ പരിശീലന പറക്കലിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.

ആളപായം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. റണ്‍വേയില്‍ വെച്ചല്ല അപകടം ഉണ്ടായത്. എയര്‍പോര്‍ട്ടിന്റെ പിന്‍ഭാഗത്തായാണ് അപകടം ഉണ്ടായത്. പരിശീലന പറക്കലിനായുള്ള തയ്യാറെടുപ്പിനിടെയാണ് ഹെലികോപ്ടര്‍ തകര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group