play-sharp-fill
കൊച്ചിയില്‍ വന്‍ ലഹരിവേട്ട; അഫ്ഗാനില്‍ നിന്ന് കടല്‍മാര്‍ഗമെത്തിച്ച  12,000 കോടിയുടെ ലഹരിമരുന്ന് പിടിച്ചു;  പാകിസ്താന്‍ സ്വദേശി കസ്റ്റഡിയില്‍

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; അഫ്ഗാനില്‍ നിന്ന് കടല്‍മാര്‍ഗമെത്തിച്ച 12,000 കോടിയുടെ ലഹരിമരുന്ന് പിടിച്ചു; പാകിസ്താന്‍ സ്വദേശി കസ്റ്റഡിയില്‍

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട.

12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

2500 കിലോ മെത്തഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ തുടങ്ങിയവ ലഹരി പദാര്‍ത്ഥങ്ങളാണ് പിടികൂടിയത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിത്.

അഫ്ഗാനില്‍ നിന്ന് കടല്‍മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്താന്‍ സ്വദേശി പിടിയിലായിട്ടുണ്ട്.