കൊച്ചിയില്‍ ഡ്രോണ്‍ വീണ്ടും പറന്ന് തുടങ്ങി; മാസ്‌ക് വയ്ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കറങ്ങിനടക്കുന്നവരെ പിടികൂടാന്‍ പൊലീസിന് കൂട്ടായി ഡ്രോണെത്തി; ഒരു ദിവസം കൊച്ചി സിറ്റി പരിധിയില്‍ 1200 പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചിയില്‍ ഡ്രോണ്‍ വീണ്ടും പറന്ന് തുടങ്ങി; മാസ്‌ക് വയ്ക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കറങ്ങിനടക്കുന്നവരെ പിടികൂടാന്‍ പൊലീസിന് കൂട്ടായി ഡ്രോണെത്തി; ഒരു ദിവസം കൊച്ചി സിറ്റി പരിധിയില്‍ 1200 പേര്‍ക്കെതിരെ കേസെടുത്തു

സ്വന്തം ലേഖകന്‍

കൊച്ചി: നഗരത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കുടുക്കാന്‍ ഡ്രോണുമായി പൊലീസെത്തി. ആദ്യ ദിവസം കലൂര്‍, കളമശ്ശേരി, തൃക്കാക്കര തുടങ്ങി ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളായിരുന്നു പൊലീസിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്.

സാമൂഹിക അകലം പാലിക്കാത്തവരും മാസ്‌ക് ഉപയോഗിക്കാത്തവരുമെല്ലാം ഡ്രോണില്‍ കുടുങ്ങി. ഉടന്‍ തന്നെ സമീപത്തുള്ള പൊലീസുകാര്‍ക്ക് വയര്‍ലെസ് സന്ദേശമെത്തി. ഒരു നിമിഷം പോലും വൈകാതെ പൊലീസെത്തി നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരുടെ എണ്ണം ഡ്രോണ്‍ പരിശോധനയിലൂടെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് അറിയിച്ചു.

കൊച്ചി സിറ്റി പരിധിയില്‍ ഞായറാഴ്ച മാത്രം 1200 ഓളം പേരെയാണ് ഡ്രോണ്‍ പട്രോളിങ്ങിലൂടെ പിടികൂടിയത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് കര്‍ശന നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പൊലീസ്.

കമ്മീഷണര്‍ നാഗരാജു, ഡി സി പി ഐശ്വര്യ ഡോങ്ങ്‌റെ, എ സി പി ഏ.ജെ തോമസ് എന്നിവര്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധയ്ക്ക് നേതൃത്വം നല്‍കി.