play-sharp-fill
കൊച്ചിയിൽ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടർ അറസ്റ്റിൽ  ,കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് എറണാകുളം നോർത്ത്  പൊലീസാണ്  പ്രതിയെ  അറസ്റ്റ് ചെയ്തത്

കൊച്ചിയിൽ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടർ അറസ്റ്റിൽ ,കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയെ തുടർന്ന് എറണാകുളം നോർത്ത് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്


സ്വന്തം ലേഖിക

കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ ശ്രീഹരിയെയാണ് കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.


അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി കൊച്ചി കതൃക്കടവിലെയും ചിറ്റൂർ റോഡിലെയും ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും യുവതി പരാതിയിൽ പറയുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group