കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സ്വന്തം ലേഖിക

കൊച്ചി :കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. ട്രിച്ചി സ്വദേശി മരുത ഗണേശ് (20) ആണ് മരിച്ചത്. പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടമുണ്ടായത്.

പ്രദേശവാസികള്‍ ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് മരുത ഗണേശ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group