കൊതുകിനെ കൊല്ലാനുള്ള ബാറ്റും കയ്യിലേന്തി തിരുവാതിരക്കളി; കൊതുകു നശീകരണ പ്രവർത്തങ്ങൾ വേണ്ടവിധം നടപ്പാക്കാത്തതിൽ കൊച്ചി കോർപ്പറേഷനെതിരെ അരങ്ങേറിയത് വേറിട്ട പ്രതിഷേധം

കൊതുകിനെ കൊല്ലാനുള്ള ബാറ്റും കയ്യിലേന്തി തിരുവാതിരക്കളി; കൊതുകു നശീകരണ പ്രവർത്തങ്ങൾ വേണ്ടവിധം നടപ്പാക്കാത്തതിൽ കൊച്ചി കോർപ്പറേഷനെതിരെ അരങ്ങേറിയത് വേറിട്ട പ്രതിഷേധം

സ്വന്തം ലേഖകൻ

കൊച്ചി: കൊതുകു നശീകരണ പ്രവർത്തങ്ങൾ വേണ്ടവിധം നടപ്പാക്കാത്തതിൽ കൊച്ചി കോർപ്പറേഷനെതിരെ അരങ്ങേറിയത് വേറിട്ട പ്രതിഷേധമാണ്. കോർപ്പറേഷൻ ഓഫീസിന് മുൻപിൽ തിരുവാതിര കളിച്ചാണ് പ്രതിപക്ഷത്തിലെ കൗൺസിലർമാർ പ്രതിഷേധിച്ചത്.

ഏതാനും നാളുകളായി നഗരത്തിൽ കൊതുകുശല്യം രൂക്ഷമാണ്. ഇതിനെതിരെ നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് പ്രതിഷേധവുമായി കൗൺസിലർമാർ രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് വനിതാ കൗൺസിലർമാരാണ് തിരുവാതിരയിൽ പങ്കെടുത്തത്. കൊതുകിനെ കൊല്ലാനുള്ള ബാറ്റും കയ്യിലേന്തിയായിരുന്നു തിരുവാതിരക്കളി. ബാറ്റും പിടിച്ച് തിരുവാതിരപാട്ടിനൊപ്പമായിരുന്നു കൗൺസിലർമാർ ചുവടുവെച്ചത്.

മഴ നിലച്ചതിന് പിന്നാലെ നഗരത്തിൽ കൊതുകു ശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ പോലും കൊതുകിന്റെ ശല്യം കാരണം ഓഫീസുകളിലും വീടുകളിലും ഇരിക്കാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനിടെയാണ് കോർപ്പറേഷന്റെ കൊതുകു നശീകരണ പ്രവർത്തനങ്ങൾ അവതാളത്തിലായത്.

കൊതുകുകളുടെ എണ്ണം വർദ്ധിക്കുകയും, നശീകരണ പ്രവർത്തനങ്ങൾ നടക്കാതാകുകയും ചെയ്തതോടെ വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ് നഗരവാസികൾ. സംഭവത്തിൽ പരാതിയുമായി നിരവധി തവണ നാട്ടുകാർ കോർപ്പറേഷനെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.

കൊതുക് നശീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാത്ത കോർപ്പറേഷനെതിരെ നേരത്തെ റസിഡന്റ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ കൊതുകുവലയ്‌ക്കുള്ളിൽ കിടന്ന് പ്രതിഷേധിച്ചിരുന്നു.