play-sharp-fill
അമ്മയെക്കാള്‍ പ്രായമുള്ള കാമുകിയെ ഒഴിവാക്കാന്‍ ശ്രമിച്ചതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു; കാമുകനെ നഷ്ടമാകാതിരിക്കാന്‍ മകന്റെ കുഞ്ഞിനെ കാമുകനില്‍ തനിക്ക് ജനിച്ച കുഞ്ഞായി അവതരിപ്പിച്ചു; ഇത് നാണക്കേട് ഉണ്ടാക്കിയതോടെ വൈരാഗ്യമായി;  ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തിയത് കാമുകിയോടുള്ള പ്രതികാരം തീര്‍ക്കാനെന്ന് ജോണ്‍ ബിനോയി ഡിക്രൂസ്

അമ്മയെക്കാള്‍ പ്രായമുള്ള കാമുകിയെ ഒഴിവാക്കാന്‍ ശ്രമിച്ചതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു; കാമുകനെ നഷ്ടമാകാതിരിക്കാന്‍ മകന്റെ കുഞ്ഞിനെ കാമുകനില്‍ തനിക്ക് ജനിച്ച കുഞ്ഞായി അവതരിപ്പിച്ചു; ഇത് നാണക്കേട് ഉണ്ടാക്കിയതോടെ വൈരാഗ്യമായി; ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തിയത് കാമുകിയോടുള്ള പ്രതികാരം തീര്‍ക്കാനെന്ന് ജോണ്‍ ബിനോയി ഡിക്രൂസ്

സ്വന്തം ലേഖിക

കൊച്ചി: കുഞ്ഞിന്റെ മുത്തശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീര്‍ക്കാനാണ് ഒന്നരവയസ്സുകാരി നോറ മരിയയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍ ബിനോയി ഡിക്രൂസ്.

27കാരനായ ജോണ്‍ ബിനോയി 50കാരിയായ കാമുകിയില്‍ നിന്നും അകലാന്‍ ശ്രമിച്ചെങ്കിലും സിപ്സി ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സിപ്സിയും ജോണ്‍ ബിനോയിയും ആദ്യകാലങ്ങളില്‍ പ്രണയത്തിലായിരുന്നെങ്കിലും കാമുകിയുടെ പ്രായക്കൂടുതല്‍ യുവാവിന് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്നെക്കാള്‍ പ്രായമുള്ള മകനുള്ള സ്ത്രീയാണ് കാമുകി എന്നതും ജോണ്‍ ബിനോയിയെ അലട്ടിയിരുന്നു. തന്നെ ഒഴിവാക്കാന്‍ കാമുകന്‍ ശ്രമിക്കുന്നെന്ന് മനസിലാക്കിയ സിപ്സി , ജോണ്‍ ബിനോയിക്കെതിരെ കള്ളക്കേസുകള്‍ കൊടുത്തിരുന്നതായി പറയുന്നു. കൂടാതെ ജോണ്‍ ബിനോയിയുടെ വീട്ടിലും നേരത്തെ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെയും ഒക്കെ കുട്ടിയുമായി സിപ്‌സി ചെന്നിരുന്നു.

കുട്ടിയെ ബിനോയിയില്‍ നിന്ന് തനിക്ക് ഉണ്ടായതാണെന്ന് സിപ്‌സി ആരോപിച്ചത് ബിനോയിക്ക് നാണക്കേടായി എന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. വൈരാഗ്യത്തിനൊപ്പം തന്റെ കാമുകിയായിരിക്കെ സിപ്‌സിയുടെ വഴിവിട്ട ജീവിത രീതിയോടുള്ള വിദ്വേഷവും കുട്ടിയെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.

ശനിയാഴ്ച രാത്രിയാണ് അങ്കമാലി സ്വദേശിനി സിപ്‌സി മകന്റെ രണ്ട് മക്കള്‍ക്കും ജോണ്‍ ബിനോയിക്കുമൊപ്പം കലൂരിലെ ഒലീഷിയ ഹോട്ടലില്‍ മുറിയെടുത്തത്. എല്ലാ ദിവസവും രാത്രി സ്ത്രീ പുറത്ത് പോകുമായിരുന്നെന്നും ചൊവ്വാഴ്ച പുലര്‍ച്ചെ പരിഭ്രാന്തിയോടെയാണ് അവര്‍ തിരിച്ചുവന്നതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു.

സിപ്‌സി പുറത്തുപോയിരുന്ന സമയത്ത് വൈരാഗ്യം തീര്‍ക്കാന്‍ കുട്ടിയെ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ തല കുനിച്ച്‌ നിര്‍ത്തി പിടിച്ച്‌ പൈപ്പിന്റെ ടാപ്പ് തുറന്ന് ശ്വാസം മുട്ടിച്ച്‌ വകവരുത്തുക ആയിരുന്നു. ബിനോയിക്ക് മാത്രമാണ് കൊലപാതകത്തില്‍ പങ്കെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കാര്യം. കുഞ്ഞിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ കൂടി നടക്കുന്ന പശ്ചാത്തലത്തില്‍ മുത്തശ്ശിയെ പൊലീസ് വിട്ടയച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയും വിദേശത്തു നിന്നും എത്തിയിട്ടുണ്ട്.