play-sharp-fill
വിമാനത്താവളത്തിൽ നിന്ന് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

വിമാനത്താവളത്തിൽ നിന്ന് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

 

കൊച്ചി : കോടികൾ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. മലപ്പുറം സ്വദേശി ജംഷീർ, എറണാകുളം സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് സക്കീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെടുത്തു.

 

ലഹരിയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ഏഴ് കോടിയിലേറെ രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.