അയല്‍ക്കൂട്ട മാഫിയ തട്ടിപ്പ് : സിഡിഎസ് എക്സിക്യൂട്ടിവ് അംഗത്തിന്റെ വീട്ടില്‍ റെയ്ഡ്, പിടിയിലായ ഏജന്‍റുമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്

അയല്‍ക്കൂട്ട മാഫിയ തട്ടിപ്പ് : സിഡിഎസ് എക്സിക്യൂട്ടിവ് അംഗത്തിന്റെ വീട്ടില്‍ റെയ്ഡ്, പിടിയിലായ ഏജന്‍റുമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിലെ അയല്‍ക്കൂട്ട മാഫിയ തട്ടിപ്പില്‍ സിഡിഎസ് എക്സിക്യൂട്ടിവ് അംഗം നസീമയുടെ മട്ടാഞ്ചേരിയിലെ വീട്ടില്‍ റെയ്ഡ്. പിടിയിലായ ഏജന്‍റുമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന.

തട്ടിപ്പിന്‍റെ മുഖ്യകണ്ണി നസീമയെന്നാണ് പിടിയിലായവരുടെ മൊഴി. അതേസമയം പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവരാണ് ഈ തട്ടിപ്പിൽ നേരത്തെ പോലീസ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏഴ് അയൽക്കൂട്ടങ്ങളുടെ പേരിൽ ഇരുവരും ലക്ഷങ്ങളാണ് തട്ടിയത്. പൊലീസ് നിരീക്ഷണത്തിലായിരുന്ന പളളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവരെ കഴിഞ്ഞ ദിവസം പുലർച്ചെ ആറു മണിയോടെ വീടുകളിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

ഇവരെ പൊലീസ് ചോദ്യം ചെയ്യുന്നു. പശ്ചിമ കൊച്ചി കേന്ദ്രീകരിച്ച് വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഏഴ് അയൽക്കൂട്ടങ്ങളുടെ പേരിൽ ഇരുവരും തട്ടിയത് ലക്ഷങ്ങൾ. യൂണിയൻ ബാങ്ക് കേന്ദ്രീകരിച്ചു ഏഴു യൂണിറ്റുകളുടെ പേരിൽ ഇവർ വായ്പ സമാഹരിച്ചിരുന്നു.

ഈ വായ്പകളുമായി ബന്ധപ്പെട്ട തുടർനടപടികളുടെ പേരിലാണ് ഏഴു തട്ടിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. തുടർ നടപടികൾ പുരോഗമിക്കുന്നു. നിഷ, ദീപ എന്നിവരാണ് ഗ്രൂപ്പുകൾ തയ്യാറാക്കിയിരുന്നത്.