കോബ്രാ അരുണിന്റെ ആക്രമണത്തിൽ മൃതപ്രായനായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ: പക്കാ ക്രിമിനലായ അരുൺ കടുത്ത മോദി ഭക്തൻ; കുട്ടിയുടെ ജീവൻ അപകട പരിധി വിട്ടു

കോബ്രാ അരുണിന്റെ ആക്രമണത്തിൽ മൃതപ്രായനായ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ: പക്കാ ക്രിമിനലായ അരുൺ കടുത്ത മോദി ഭക്തൻ; കുട്ടിയുടെ ജീവൻ അപകട പരിധി വിട്ടു

സ്വന്തം ലേഖകൻ

കൊച്ചി: തൊടുപുഴയിൽ ഗുണ്ട കോബ്ര അരുണിന്റെ ആക്രമണത്തിൽ മൃതപ്രായനായ ഏഴു വയസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. തലച്ചോറിലേയ്ക്കുള്ള രക്തസ്രാവം 90 ശതമാനത്തിലേറെ കുറഞ്ഞിരിക്കുന്ന കുട്ടിയുടെ സ്ഥിതി ഓരോ മണിക്കൂറിലും മോശമാകുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രതി അരുൺസിവിൽ എൻജിനീയറിംഗ് കഴിഞ്ഞ ഇയാൾ ലഭിച്ച ജോലിയും ഉപേക്ഷിച്ച് ക്രിമിനൽ കുറ്റകൃത്യങ്ങളിലാണ് താത്പര്യം കണ്ടെത്തിയിരുന്നത്. മദ്യപാനത്തിനിടെ സ്വന്തം സുഹൃത്തിനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതി കൂടിയാണ് അരുൺ ആനന്ദ്.

തിരുവനന്തപുരത്ത് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരുടെ മകനാണ് ഇയാൾ. മൂത്ത സഹോദരൻ സൈന്യത്തിൽ ലഫ്. കേണലാണ്. ആദ്യ ഭാര്യ ഫാഷൻ ഡിസൈനറായിരുന്നു. അരുണിന്റെ ക്രിമിനൽ സ്വഭാവം സഹിക്കാതായപ്പോൾ അവർ ഉപേക്ഷിച്ച് പോകുകയായിരുന്നു. ഈ ബന്ധത്തിൽ പത്ത് വയസ്സുള്ള കുട്ടിയും ഇയാൾക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ പോയതിന് പിന്നാലെയാണ് അരുണിന്റെ അമ്മാവന്റെ മകൻ മരിക്കുന്നത്. അമ്മാവന്റെ മകന്റെ ഭാര്യയുമായി അരുൺ അടുക്കുന്നതും ഇങ്ങനെയാണ്. റിട്ട. അധ്യാപികയുടെ മകളാണ് കുട്ടിയുടെ അമ്മയായ യുവതി. ഇവരും ബിടെക് ബിരുദധാരിയാണ്. ഭർത്താവ് മരിച്ച് മൂന്നാം മാസത്തിൽ തന്നെ അരുണിനൊപ്പം മക്കളോടൊത്ത് ഇറങ്ങിപ്പോകുകയായിരുന്നു യുവതി.

ബിജെപി അനുകൂലിയാണ് അരുണെന്ന് ഇയാളെന്ന് സോഷ്യൽ മീഡിയ ഇടപെടൽ വ്യക്തമാക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ കടുത്ത ആരാധകൻ കൂടിയാണ് അരുൺ ആനന്ദ്.

ബുധനാഴ്ച രാത്രി രണ്ട് കുട്ടികളെയും വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് അരുണും യുവതിയും പുറത്തുപോയത്. തിരികെ എത്തിയപ്പോൾ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചതായി കണ്ടു. ഇതിനെ ചൊല്ലിയാണ് ഏഴ് വയസ്സുകാരനെ കൂര്രമായി മർദിച്ചത്. ആദ്യം കട്ടിലിൽ കിടന്ന് കുട്ടിയെ ചവിട്ടി ഭിത്തിയിലേക്ക് തെറിപ്പിച്ചു. ഭിത്തിയിൽ തലയടിച്ച് വീണ കുട്ടിയെ നിലത്തിട്ട് ചവിട്ടി. തല പൊട്ടി ചോരയൊഴുകിയിട്ടും അരുൺ മർദനം നിർത്തിയില്ല. മുറികളിലൂടെ കുട്ടിയെ വലിച്ചിഴച്ച് നടന്നു. ഒരു മണിക്കൂറോളം നീണ്ട മർദനത്തിന് ശേഷമാണ് അരുണും യുവതിയും കൂടി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നത്.