കുടുംബത്തോടൊപ്പമെത്തിയ വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമം; അക്രമിയുടെ പിടിയിൽ നിന്ന് രക്ഷപെട്ട സ്ത്രീ സമീപത്തെ കടയിൽ അഭയം തേടി; വിടാതെ പിൻതുടർന്ന് അക്രമി; ഞെട്ടിക്കുന്ന സംഭവം കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ
സ്വന്തം ലേഖകൻ
കോട്ടയം: കുടുംബത്തോടൊപ്പമെത്തിയ വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമം.അക്രമിയുടെ പിടിയിൽ നിന്ന് രക്ഷപെട്ട സ്ത്രീ സമീപത്തെ കടയിൽ അഭയം തേടി എന്നാൽ വിടാതെ പിൻതുടർന്ന് അക്രമികൾ കടയുടമയേയും ഉപദ്രവിച്ചു.
നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത് കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡിൽ.
തിങ്കളാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം .ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തൊടുപുഴ സ്വദേശികളായ കുടുംബം. ഇവർ വിവാഹചടങ്ങിന് ശേഷം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണം കഴിച്ച ശേഷം സമീപത്തെ കടയിൽ നിന്നും കുപ്പി വെള്ളം വാങ്ങുന്നതിനായാണ് സ്ത്രീ നടന്നെത്തി. ഈ സമയം റോഡരികിൽ നിന്ന യുവാവ് ഇവരെ കടന്നു പിടിക്കുകയായിരുന്നു.
കടന്നു പിടിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ സ്ത്രീ അക്രമിയുടെ പിടിയിൽ നിന്നും ഓടിരക്ഷപെട്ട് സമീപത്തെ കടയിൽ അഭയം തേടി.
അക്രമിയെ തടയാൻ ശ്രമിച്ച കട ഉടമ അടക്കമുള്ളവരെയും ആക്രമിക്കാൻ ഇയാൾ ശ്രമിച്ചു. നാട്ടുകാരും പ്രദേശത്തെ കട ഉടമകളും ഓട്ടോഡ്രൈവർമാരും ചേർന്ന് ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചു.