കൊല്ലത്തെ രേഷ്മയുടെ ക്രൂരത സിനിമയാകുന്നു: മകളെ കരിയിലക്കൂനയിൽ ഒളിപ്പിച്ചു കൊന്നതും, വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടും കൂട്ടുകാരുടെ മരണവും എല്ലാം സിനിയ്ക്കുള്ള ചേരുവ; സിനിമ നിർമ്മിക്കുന്നത് മൂന്ന് ഭാഷകളിൽ

കൊല്ലത്തെ രേഷ്മയുടെ ക്രൂരത സിനിമയാകുന്നു: മകളെ കരിയിലക്കൂനയിൽ ഒളിപ്പിച്ചു കൊന്നതും, വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടും കൂട്ടുകാരുടെ മരണവും എല്ലാം സിനിയ്ക്കുള്ള ചേരുവ; സിനിമ നിർമ്മിക്കുന്നത് മൂന്ന് ഭാഷകളിൽ

തേർഡ് ഐ ബ്യൂറോ

കൊല്ലം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊല്ലത്തെ അമ്മയുടെ ക്രൂരത സിനിമയാകുന്നു.

കൊല്ലത്ത് കരിയിലകൾക്കിടയിൽ ഉപേക്ഷിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചതും അമ്മ രേഷ്മ അറസ്റ്റിലായതിനെ തുടർന്നുണ്ടായ സംഭവങ്ങളും കേരളത്തെ ഞെട്ടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ ആ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. രേഷ്മയുടേയും അജ്ഞാത ഫേസ്ബുക്ക് സുഹൃത്തിന്റെയും കഥയാണ് സിനിമയാക്കുന്നത്.

സന്തോഷ് കൈമളിന്റെ തിരക്കഥയിൽ നവാഗതനായ ഷാനു കാക്കൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൺഡേ മിറർ എന്നാണ് ചിത്രത്തിന്റെ പേര്.

കുടുംബ ബന്ധങ്ങൾ തകർക്കുന്ന സോഷ്യൽ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളുമൊക്കെ ചിത്രത്തിന് വിഷയമാകുന്നു.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഒക്ടോബർ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കും. ഒരു ഫാമിലി സസ്പെൻസ് ത്രില്ലെർ ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ എല്ലാ ഭാഷകളിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാവുന്നു.