നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം വരുന്നതിനുമുമ്പ് മുഖ്യമന്ത്രി ചർച്ചനടന്നാല്‍ എന്താകുമെന്ന് പറയുകയാണ് കോണ്‍ഗ്രസ് നേതാവും വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ.

Spread the love

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം വരുന്നതിനുമുമ്പ് മുഖ്യമന്ത്രി ചർച്ചനടന്നാല്‍ അത് ജനങ്ങള്‍ക്കിടയില്‍ പാർട്ടിയെക്കുറിച്ച്‌ മോശം അഭിപ്രായം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവും വട്ടിയൂർക്കാവിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ മുരളീധരൻ.

video
play-sharp-fill

തങ്ങളുടെ തീരുമാനം തെറ്റായിപ്പോയി എന്നൊരു തോന്നല്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന തരത്തിലുള്ള ഒന്നും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ല.കോണ്‍ഗ്രസിന്റെ നടപടിക്രമങ്ങള്‍ക്ക് അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നും മുരളീധരൻ പറഞ്ഞു.

‘കോണ്‍ഗ്രസ് പാർട്ടിയില്‍ എല്ലാവർക്കും മഹത്വങ്ങളുണ്ട്. ഒരാളെ പുകഴ്ത്തുന്നത് മറ്റുള്ളവരെ ഇകഴ്ത്താനാവരുത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍ പേര് പ്രചരിക്കുന്ന മൂന്നുപേരും യോഗ്യരാണ്. തിരഞ്ഞെടുപ്പുഫലം വന്നശേഷം തക്കതായ വേദിയില്‍ ഞാൻ അഭിപ്രായം പറയും. സമവായത്തിലൂടെ ലീഡറെ തിരഞ്ഞെടുക്കണം. അല്ലാതെ പരസ്പരം പോരടിച്ചുകൊണ്ടാവരുത്. ഒരാളെ മുഖ്യമന്ത്രിയാക്കുമ്പോള്‍ മറ്റുള്ളവർക്ക് അസ്വസ്ഥത ഉണ്ടാവാത്ത രീതിയില്‍ തീരുമാനം എടുക്കണം. ടേം വ്യവസ്ഥ പാടില്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഒരാള്‍ അഞ്ചുവർഷം ഇരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കിലേ അതിന്റെ ഗുണം ജനങ്ങള്‍ക്ക് കിട്ടൂ നിയമസഭയില്‍ വീണ്ടും കോണ്‍ഗ്രസ് ഒന്നാമതാവാൻ പോവുകയാണ്. പഴയകാലത്തേക്ക് പാർട്ടി പോയാല്‍ വീണ്ടും ഒരു തിരിച്ചുവരവ് ഉണ്ടാവില്ല.ഇത്രയും നല്ല അവസരം കിട്ടിയിട്ട് ജയിക്കാൻ കഴിഞ്ഞില്ലെങ്കില്‍ അത് പാർട്ടിക്ക് വലിയ തിരിച്ചടിതന്നെയായിരിക്കും- കെ മുരളീധരൻ പറഞ്ഞു. കഴിഞ്ഞ പത്തുവർഷം ഏക വ്യക്തി ഭരണമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.