
കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ പെൺവാണിഭം നടത്തിയ കേസില്‍ സിന്ധുവിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പൊലീസ്.
കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുത്ത് വിലപേശല്‍ നടത്തുന്നതിന്റെ സ്ക്രീൻ ഷോട്ടുകൾ ലഭിച്ചത്. മോഡലിങ് കെണിയുടെ മുഖ്യ ആസൂത്രക ദുബായില്‍ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധുവെന്ന് പൊലീസ് ഉറപ്പിക്കുന്നു. സിന്ധുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിച്ച സിന്ധുവില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം തേടുകയാണ്. സിന്ധുവിനെതിരെ തെളിവുകളായി വാട്സാപ്പ് ചാറ്റുകള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു ഇടപാടുകാർക്ക് അയച്ചുകൊടുക്കും. തുടർന്ന് ഓരോ ചിത്രത്തിലും ഉള്ള പെണ്‍കുട്ടികളുടെ പേരില്‍ ഇടപാടുകാരുമായി വിലപേശല്‍ നടത്തും. ഇത് വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പൊലീസിന് കിട്ടിയത്. ഇടപാടുകാരില്‍ ചിലരില്‍ നിന്നുള്ള വാട്സ്ആപ്പ് ചാറ്റുകളും പൊലീസ് ശേഖരിച്ചു. യുവതികളെ ദുബായിയില്‍ എത്തിക്കാൻ വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുത്തതും വിസയടക്കം നല്കിയതും സിന്ധുവാണ്.
ദുബായില്‍ ഫാഷൻ ഷോ ഉണ്ടെന്ന് മോഡലുകളെ തെറ്റിധരിപ്പിച്ചതും സിന്ധു തന്നെ. കേസില്‍ രണ്ട് സ്ത്രീകളെയാണ് ഇനി പിടികൂടാനുള്ളത്. അവരെ ഉടൻ നാട്ടിലെത്തിക്കും. അതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേർ പരാതിയുമായി സമീപിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.







