അവന്റെ മരണകാരണം ഞങ്ങള്‍ക്കും അറിയണം, അവന് വേണ്ടിയാണ് ഞങ്ങൾ നില കൊള്ളുന്നത്; അമ്മയ്ക്ക് ആശ്വാസമായി അവരെത്തി, നിതിന്റെ വീട് സന്ദര്‍ശിച്ച്‌ സഹപാഠികള്‍

Spread the love

കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ജാതിയധിക്ഷേപത്തെ തുടർന്ന് മരണപ്പെട്ട നിതിൻ രാജിന്റെ വീട്ടിലെത്തി കുടുബത്തെ സന്ദർശിച്ച്‌ സഹപാഠികള്‍. നിതിന്റെ കുടുംബത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുക്കൊണ്ടാണ് വിദ്യാർത്ഥികള്‍ വീട് സന്ദർശിച്ചത്. നിതിന് വേണ്ടിയാണ് തങ്ങള്‍ നിലനില്‍ക്കൊള്ളുന്നതെന്ന് അവർ കുടുംബത്തെ സന്ദർശിച്ചുക്കൊണ്ട് വ്യക്തമാക്കി.

video
play-sharp-fill

സ്റ്റാഫ്‌ റൂമില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും, എന്നാല്‍ തങ്ങള്‍ക്ക് നേരെയും പലത്തവണ ആരോപണ വിധേയനായ അധ്യപകന്റെ ഭാഗത്ത് നിന്ന് ബോഡി ഷെയിമിംഗ് ഉണ്ടാകുന്നുണ്ടെന്ന് വിദ്യാർത്ഥികള്‍ വ്യക്തമാക്കി.

ജാതി അധിക്ഷേപം ഉള്‍പ്പെടെ കാര്യങ്ങളില്‍ നിതില്‍ ഓക്കേ ആയി വരികയായിരുന്നു അതിനിടെ ലോണ്‍ ആപ്പ് വിഷയം കൂടെ വന്നു. അത് ഓഫീസ് റൂമില്‍ ചർച്ച വിഷയം ആയി, അതോടെ കടുത്ത മാനസിക സംഘർഷത്തില്‍ പെട്ട് കൃത്യം ചെയ്തത് ആണെന്ന് കരുതുന്നുവെന്നും സഹപാഠികളുടെ വാക്കുകള്‍. നിതിന്റെ മരണം എങ്ങനെ എന്തു കാരണത്തില്‍ എന്ന് ഞങ്ങള്‍ക്ക് അറിയണം കോളേജിലും യൂത്ത് കമ്മിഷൻ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ബ്ലോഗർമാർ റീച്ചിന് വേണ്ടി തങ്ങളെ ബലിയാടാക്കുന്നു ഇത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതൊക്കെ ഞങ്ങള്‍ കാണുന്നു, മാതാപിതാക്കള്‍ കാണുന്നു, ഞങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കണം, ഇത് തുടർന്നാല്‍ സ്ക്രീൻ ഷോട്ട് ഉള്‍പ്പെടെ നല്‍കി പരാതി നല്‍കുമെന്നും നിതിന്റെ സഹപാഠികള്‍ നിലപാടറിയിച്ചു.