play-sharp-fill
കെ.എം. മാണി സ്‌മൃതി സംഗമം ഇന്ന്

കെ.എം. മാണി സ്‌മൃതി സംഗമം ഇന്ന്

സ്വന്തം ലേഖകൻ

കോട്ടയം: കേരളാ കോണ്‍ഗ്രസി(എം)ന്റെ നേതൃത്വത്തില്‍ കെ.എം. മാണിയുടെ മൂന്നാം ഓര്‍മദിനാചരണത്തിന്റെ ഭാഗമായി സ്‌മൃതി സംഗമം ഇന്ന് നടക്കും.


രാവിലെ ഏഴിനു പാലായിലെ പള്ളിയില്‍ കുര്‍ബാനയും ചടങ്ങുകളും നടക്കും. കുടുംബാംഗങ്ങള്‍മാത്രമാകും പങ്കെടുക്കുക. രാവിലെ ഒന്‍പതിനു കോട്ടയം തിരുനക്കര മൈതാനത്തു പാര്‍ട്ടി ചെയര്‍മാന്‍ ജോസ്‌ കെ. മാണി പുഷ്‌പാര്‍ച്ചന നടത്തുന്നതോടെ സംഗമം ആരംഭിക്കും. മൈതാനത്തു പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ജോസ്‌ കെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാണിയും മന്ത്രി റോഷി അഗസ്‌റ്റിനും നേതാക്കളും ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും ഉപവാസമനുഷ്‌ഠിക്കും. ഉച്ചയ്‌ക്കു രണ്ടു വരെയാണ്‌ ചടങ്ങുകള്‍. മൈതാനത്തെ വേദിയില്‍ കെ.എം. മാണിയുടെ ചിത്രത്തില്‍ പുഷ്‌പാര്‍ച്ചയുമുണ്ടാകും. വിവിധ ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ അനുസ്‌മരണച്ചടങ്ങില്‍ പങ്കെടുക്കാനെത്തും.