play-sharp-fill
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നോവല്‍ വിഭാഗത്തില്‍ പിഎഫ് മാത്യൂസിനും ചെറുകഥാ വിഭാഗത്തില്‍ ഉണ്ണി ആറിനും പുരസ്‌കാരം; സേതുവും പെരുമ്പടവം ശ്രീധരനും വിശിഷ്ടാംഗത്വം

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; നോവല്‍ വിഭാഗത്തില്‍ പിഎഫ് മാത്യൂസിനും ചെറുകഥാ വിഭാഗത്തില്‍ ഉണ്ണി ആറിനും പുരസ്‌കാരം; സേതുവും പെരുമ്പടവം ശ്രീധരനും വിശിഷ്ടാംഗത്വം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : 2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിതാ വിഭാഗത്തില്‍ ഒ.പി സുരേഷും(താജ്മഹല്‍) നോവല്‍ വിഭാഗത്തില്‍ പി.എഫ് മാത്യൂസും(അടയാള പ്രേതങ്ങള്‍) ചെറുകഥാ വിഭാഗത്തില്‍ ഉണ്ണി ആറും പുരസ്‌കാരത്തിന് അര്‍ഹനായി.


സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് ആറ് പേര്‍ അര്‍ഹരായി. കെ.കെ കൊച്ച്, മാമ്പുഴ കുമാരന്‍, കെ.ആര്‍ മല്ലിക, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ചവറ കെ.എസ് പിള്ള, എം എ റഹ്മാന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. എട്ട് പേര്‍ അക്കാദമിയുടെ എന്‍ഡോവ്മെന്റ് പുരസ്‌കാരത്തിനും അര്‍ഹരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേതുവും, പെരുമ്പടവം ശ്രീധരനും കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വത്തിന് അര്‍ഹരായി. 50,000 രൂപ, രണ്ട് പവന്റെ സ്വര്‍ണപതക്കം, പ്രശസ്തിപത്രം, പൊന്നാട, ഫലകം എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം.

നടന്‍ ഇന്നസെന്റിന് ഹാസ സാഹിത്യ വിഭാഗത്തില്‍ പുരസ്‌കാരത്തിന് അര്‍ഹനായി. യാത്രാവിവരണ വിഭാഗത്തില്‍ വിധു വിന്‍സെന്റിനും, നാടക വിഭാഗത്തില്‍ ശ്രീജിത്ത് പൊയില്‍ക്കാവിനും പുരസ്‌കാരം ലഭിച്ചു. സാഹിത്യവിമര്‍ശനം- ഡോ പി സോമന്‍, വൈജ്ഞാനിക സാഹിത്യം- ഡോ. ടികെ ആനന്ദി, ജീവചരിത്രം കെ രഘുനാഥന്‍, വിവര്‍ത്തനം- അനിത തമ്പി, സംഗീത ശ്രീനിവാസന്‍, ബാഹസാഹിത്യം- പ്രിയ എ.എസ് എന്നിങ്ങനെയാണ് മറ്റ് പുരസ്‌കാരങ്ങള്‍.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.