കെ.കെ ഷൈലജയുടെ ജനസമ്മിതിയിൽ പിണറായിക്ക് അതൃപ്തിയെന്നതിന് കൂടുതൽ തെളിവ്: സത്യപ്രതിജ്ഞാ ചടങ്ങിൽ ഷൈലജയെ മൈൻഡ് ചെയ്യാതെ മുഖ്യമന്ത്രി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ: വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അര ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടി , നിയമസഭയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ മന്ത്രി കെ.കെ ഷൈലജയെ രണ്ടാം പിണറായി സർക്കാരിൻ്റെ ക്യാബിനറ്റിൽ നിന്നും ഒഴിവാക്കിയത് എന്താണ് എന്ന ചർച്ച സോഷ്യൽ മീഡിയയിൽ പറ പറക്കുകയാണ്. പല കാരണങ്ങളാണ് സോഷ്യൽ മീഡിയ വിഷയത്തിൽ ഉയർത്തുന്നത്. വീഡിയോ ഇവിടെ കാണാം
ഇതിൽ പ്രധാനപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന് മുൻ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ ജനപ്രീതിയിൽ എതിർപ്പുണ്ടെന്നാണ്. ഇതു സംബന്ധിച്ചുള്ള ചർച്ചകളോടെല്ലാം പാർട്ടി മൗനം പാലിക്കുകയായിരുന്നു ഇതു വരെ. എന്നാൽ, രണ്ടാം പിണറായി സർക്കാരിൻ്റെ സത്യ പ്രതിജ്ഞ നടന്ന സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നും പുറത്ത് വന്ന വീഡിയോ ദൃശ്യങ്ങളാണ് ഈ ചർച്ചകളെ വീണ്ടും സജീവമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വേദിയിൽ നിൽക്കുകയായിരുന്ന മുൻ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയെ അഭിവാദ്യം ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയൻ നടന്നു പോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്. സത്യപ്രതിജ്ഞയ്ക്ക് എത്തിയ പിണറായി വിജയൻ വേദിയിയിലേക്ക് നടക്കുന്നതിനിടെ ഷൈലജയെ കണ്ടെങ്കിലും , മുഖം വെട്ടിച്ച് കണ്ട ഭാവം നടിക്കാതെ, കൈ കൊണ്ട് അഭിവാദ്യം ചെയ്തെന്നു വരുത്തി നടന്നു നീങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കകം വൈറലായി.
മുഖ്യമന്ത്രി നടന്നു വരുമ്പോൾ കെ.കെ ഷൈലജ എഴുനേറ്റ് തൊഴുകൈകളോടെ നിൽക്കുന്നത് വീഡിയോയിൽ വ്യക്തമായിക്കാണാം. വരിയിൽ ആദ്യം ഇരുന്നത് മുൻ മന്ത്രി കെ.ടി ജലീലാണ് രണ്ടാമത് കെ.കെ ശൈലജയും. ദൂരെ നിന്ന് നടന്ന് വരുമ്പോൾ തന്നെ കൈകൾ ഉയർത്തി ജലീലിനെ അഭിവാദ്യം ചെയ്ത ശേഷം, ഷൈലജയെ ഗൗനിക്കാതെ മുന്നോട്ട് നീങ്ങി. പിന്നീട്എതിർവശത്ത് നിന്ന വെള്ളാപ്പള്ളി നടേശൻ്റെ അടുത്ത് ചെന്ന് സംസാരിക്കുന്നതും കാണാം.
ഷൈലജയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയ വിവാദങ്ങൾക്കിടെ എത്തിയ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയായി മാറും.