play-sharp-fill
കെ കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും: വെള്ളാപ്പള്ളിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് മഹേശന്റെ കുടുബം

കെ കെ മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും: വെള്ളാപ്പള്ളിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് മഹേശന്റെ കുടുബം

സ്വന്തം ലേഖകൻ

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യൂണിയൻ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വെള്ളാപ്പള്ളി നേരത്തെ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.


വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍ അശോകനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. മൈക്രോ ഫിനാന്‍സ് കേസിലടക്കം കുടുക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യ കുറുപ്പിൽ മഹേശന്‍ എഴുതിയിരുന്നു വെള്ളാപ്പള്ളിയുടെയും അശോകന്റെയും പേരുകള്‍ ആത്മഹത്യാ കുറിപ്പിലുണ്ട്. രണ്ടു പേരുടെയും മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയ ശേഷം മാത്രമേ ആതമഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് നാല് മണിയ്ക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുക. വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍ അശോകനെ കഴിഞ്ഞ ദിവസം രണ്ടര മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മഹേശനുമായി തനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അശോകന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലെയും മഹേശന്റെ കുടുംബം ഉന്നയിക്കുന്നതുമായ ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്. മഹേശന്റെ ആത്മഹത്യാക്കുറിപ്പിലെ മാനസിക പീഡനമടക്കമുള്ള വിഷയങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

നിലവില്‍ അസ്വഭാവിക മരണത്തിനാണ് മാരാരിക്കുളം പൊലീസ് കേസ് കേസെടുത്തിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും വെള്ളാപ്പള്ളി നടേശനെയും അശോകനെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും മഹേശന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.