കേരളം കൈവിടുന്ന കിറ്റക്സിന് ചുവപ്പ് പരവതാനി വിരിച്ച് തമിഴ്നാടും കർണ്ണാടകവും: കോടികളുടെ ഓഫറുകൾ വച്ച് രണ്ടു സംസ്ഥാനങ്ങളും
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിൽ നിന്നും പിന്മാറാനൊരുങ്ങിയ കിറ്റക്സിനെ സ്വാഗതം ചെയ്ത് തമിഴ്നാടും കർണ്ണാടകവും. രണ്ടു സംസ്ഥാനങ്ങളും നിക്ഷേപത്തിനുള്ള വൻ സൗകര്യങ്ങളും കോടികളുടെ ഓഫറുകളുമാണ് കിറ്റക്സിന് മുന്നിൽ മുന്നോട്ട് വച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്ന കിറ്റെക്‌സ് കമ്പനിയെ തമിഴ് നാട്ടിലേക്ക് ക്ഷണിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍ .
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട് വ്യവസായ വകുപ്പിന്റെ നോഡല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഏജന്‍സിയായ ഗൈഡന്‍സ് തമിഴ്‌നാട് സംസ്ഥാന വ്യവസായ വകുപ്പിനെ പ്രതിനിധീകരിച്ച് കിറ്റക്സിനു കത്ത് നല്‍കിയിട്ടുണ്ട് .
സാബു ജേക്കബ് തമിഴ്‌നാട് വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും അതിനുശേഷമാണ് കത്ത് എഴുതിയതെന്നും ഗൈഡന്‍സ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഗൗരവ് ദാഗ പറഞ്ഞു .
40 ശതമാനം സബ്‌സിഡി, മാര്‍ക്കറ്റ് മൂല്യത്തിന്റെ പകുതി വിലയില്‍ ഭൂമി, സ്റ്റാമ്ബ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, 6 വര്‍ഷത്തേക്ക് 5 ശതമാനം നികുതി കുറയ്ക്കല്‍, പരിസ്ഥിതി സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി, എന്നിവ തമിഴ്‌നാട് തനിക്ക് വാഗ്ദാനം ചെയ്തതായി കിറ്റെക്‌സ് എം.ഡി സാബു ജേക്കബ് വെളിപ്പെടുത്തി.
നിരന്തര പരിശോധനകള്‍ നടത്തി സംസ്ഥാന സര്‍ക്കാര്‍ പൂട്ടിക്കാന്‍ ശ്രമിക്കുന്ന കിറ്റെക്സ് ഗ്രൂപ്പിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് തെലുങ്കാന സര്‍ക്കാര്‍.
ഇതുമായി ബന്ധപ്പെട്ട സന്ദേശം തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബിന് കൈമാറി. കേരള സര്‍ക്കാരിന്റെ വേട്ടയാടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്സ് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാന സര്‍ക്കാരും സ്വാഗതം ചെയ്തിരിക്കുന്നത്.
വന്‍ വാഗ്ദാനങ്ങളാണ് കിറ്റെക്സ് ഗ്രൂപ്പിന് മുന്‍പിലേക്ക് വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഗ്ദാനങ്ങള്‍ അടക്കം അറിയിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ജനെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കിറ്റെക്സ് ഗ്രൂപ്പിനെ കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാര്‍ സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാനയുടെ ക്ഷണം. വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ സമാനമായ രീതിയില്‍ മുന്നോട്ടുവരുമെന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന നിക്ഷേപം തമിഴ്നാട്ടില്‍ നടത്തണമെന്നും, ഇതിനായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കാന്‍ തയ്യാറാണെന്നുമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ സാബു ജേക്കബിനെ അറിയിച്ചിരിക്കുന്നത്. നിരവധി ആനുകൂല്യങ്ങളും തമിഴ്നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.