play-sharp-fill
അഖിലേന്ത്യാ കിസാന്‍സഭ കോട്ടയം ജില്ലാ സമ്മേളനം 31, സെപ്തംബര്‍ 1 തീയതികളില്‍ : കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിലെ പി കെ ചിത്രഭാനു നഗറില്‍

അഖിലേന്ത്യാ കിസാന്‍സഭ കോട്ടയം ജില്ലാ സമ്മേളനം 31, സെപ്തംബര്‍ 1 തീയതികളില്‍ : കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിലെ പി കെ ചിത്രഭാനു നഗറില്‍

കോട്ടയം: അഖിലേന്ത്യാ കിസാന്‍സഭ കോട്ടയം ജില്ലാ സമ്മേളനം 31, സെപ്തംബര്‍ 1 തീയതികളില്‍ കോട്ടയത്ത് നടക്കും. സിഎസ്ഐ റിട്രീറ്റ് സെന്ററിലെ പി കെ ചിത്രഭാനു നഗറില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി കര്‍ഷക സമ്മേളനം, പ്രതിനിധി സമ്മേളനം, മികച്ച കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടക്കും.

കര്‍ഷകരെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക, നെല്ലിന് സംഭരണവില ക്വിന്റലിന് 3500 രൂപയാക്കുക, ഹാന്‍ഡിലിംഗ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, റബ്ബറിന് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ സംഭരിക്കുക, പച്ചത്തേങ്ങ സംഭരണം കാര്യക്ഷമമാക്കുക, 50 ശതമാനം സബ്സിഡിക്ക് ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ നല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളും സമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ത്തും.


31ന് രാവിലെ 9.30ന് മുതിര്‍ന്ന നേതാവ് വി കെ കരുണാകരന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാവും. രാവിലെ 10.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി സമ്മേളനം ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘാടക സമിതി സെക്രട്ടറി അഡ്വ സന്തോഷ് കേശവനാഥ് സ്വാഗതം ആശംസിക്കും. ജില്ലാ സെക്രട്ടറി ഇ എന്‍ ദാസപ്പന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു, കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി എന്നിവര്‍ അഭിവാദ്യമര്‍പ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച, പൊതുചര്‍ച്ച എന്നിവ നടക്കും.

സെപ്തംബര്‍ 1ന് കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യുവര്‍ഗ്ഗീസ്, എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാര്‍, മഹിളസംഘം ജില്ലാ പ്രസിഡന്റ് ലീനമ്മ ഉദയകുമാര്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ കൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്ക് 2ന് കര്‍ഷക സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. കിസാന്‍സഭ ജില്ലാ പ്രസിഡന്റ് വി ടി തോമസ് അദ്ധ്യക്ഷത വഹിക്കും. കെ കെ ചന്ദ്രബാബു സ്വാഗതം ആശംസിക്കും.

ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ രാജേന്ദ്രന്‍, കാംകോ ചെയര്‍മാന്‍ സി കെ ശശിധരന്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒപിഎ സലാം, സി കെ ആശ എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം ഹേമലത പ്രേംസാഗര്‍, ബികെഎംയു ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ്, സിപിഐ ജില്ലാ അസി സെക്രട്ടറി മോഹന്‍ ചേന്നംകുളം എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് കര്‍ഷകരെ ആദരിക്കും. എന്‍ എന്‍ വിനോദ് കൃതജ്ഞത രേഖപ്പെടുത്തും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ വി ടി തോമസ്, സെക്രട്ടറി ഇ എന്‍ ദാസപ്പന്‍, സംഘാടക സമിതി പ്രസിഡന്റ് എന്‍ എന്‍ വിനോദ്. സെക്രട്ടറി അഡ്വ സന്തോഷ് കേശവനാഥ് എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.