play-sharp-fill
ദേശിയ പാതയിൽ ​ഗതാ​ഗതം സ്തംഭിപ്പിച്ച് ഇരയെ വിഴുങ്ങി രാജാവ്; ചേരയെ ഭക്ഷണമാക്കിയ രാജവെമ്പാലയെ  പിടികൂടി വനംവകുപ്പ് ;  ഭീതി പടർത്തിയെങ്കിലും നാട്ടുകാർക്ക് കൗതുകമായി

ദേശിയ പാതയിൽ ​ഗതാ​ഗതം സ്തംഭിപ്പിച്ച് ഇരയെ വിഴുങ്ങി രാജാവ്; ചേരയെ ഭക്ഷണമാക്കിയ രാജവെമ്പാലയെ പിടികൂടി വനംവകുപ്പ് ; ഭീതി പടർത്തിയെങ്കിലും നാട്ടുകാർക്ക് കൗതുകമായി

പെരുവന്താനം: ദേശീയപാത183 ൽ പെരുവന്താനത്തിന സമീപം ചുഴുപ്പിൽ രാജവെമ്പാാലയെ വനം വകുപ്പ് പിടികൂടി.

നടുറോഡിൽ രാജവെമ്പാല ചേര പാമ്പിനെ വിഴുങ്ങുവാൻ ശ്രമിച്ചു. ഇതേ തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗതം സ്തംഭിച്ചു. പിന്നീട് റോഡിന് താഴെയുള്ള ആശാരി പറമ്പിൽ ഗോപിയുടെ പുരയിടത്തിലേക്ക് കയറിയ പാമ്പ് ചേരയെ വിഴുങ്ങി പോകാൻ ആവാതെ കിടന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വണ്ടൻ പതാൽ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർക്കൊപ്പം പാമ്പ് പിടുത്തത്തിൽ പ്രാവീണ്യം നേടിയ ഈരാറ്റുപേട്ട സ്വദേശി നസീബ് സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പിനെ പിടികൂടി 9 അടിയോളം നീളം ഉണ്ടായിരുന്ന പാമ്പിനെ ഗവി യിൽ തുറന്നു വിട്ടു.രാജവെമ്പാല ഭക്ഷണമാക്കാൻ തുടങ്ങിയ ചേര പാമ്പിനെ ചത്ത നിലയിൽ സമീപത്ത് കണ്ടെത്തി.