play-sharp-fill
ഭൂമിക്കടിയിലെ ജലം കണ്ടെത്തുന്ന കാള; 200-ലധികം കിണറുകളുടെ സ്ഥാനം കണ്ടെത്തി, എല്ലായിടത്തും വറ്റാത്ത വെള്ളം.

ഭൂമിക്കടിയിലെ ജലം കണ്ടെത്തുന്ന കാള; 200-ലധികം കിണറുകളുടെ സ്ഥാനം കണ്ടെത്തി, എല്ലായിടത്തും വറ്റാത്ത വെള്ളം.

ചിക്കമംഗളൂർ: ഭൂഗർഭജലം കണ്ടെത്തുന്നതിനുള്ള പുരാതന രീതികള്‍ ഭാരതീയ സംസ്കാരങ്ങളില്‍ കാണാം. വടി, തേങ്ങ, പെൻഡുലം, ഓല എന്നിവ ഉപയോഗിച്ച്‌ ജലമുള്ള സ്ഥാനം കണ്ടെത്താറുണ്ട്.

പശു ദൈവത്തിന് സമാനമാണെന്ന് വിശ്വസിക്കുന്നവരാണ് ഭാരതീയർ. ഭൂമിക്ക് അടിയില്‍ വെള്ളമുള്ള സ്ഥാനം തിരിച്ചറിയാൻ അവയ്‌ക്ക് കഴിയുമെന്നും നമ്മുടെ പൂർവികർ പറഞ്ഞു കേട്ടിട്ടുണ്ട്.

പക്ഷേ, പലരും ഇതിനെ പുച്ഛിച്ച്‌ തള്ളാറാണ് പതിവ്. എന്നാല്‍ പുച്ഛിക്കാൻ വരട്ടെ. ഭൂമിയില്‍ വെള്ളത്തിന്റെ സാന്നിധ്യം മനസ്സിലാക്കുന്ന ഒരു കാള കർണാടകയില്‍ ഉണ്ട് എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാൻ കഴിയുമോ. എന്നാല്‍ വിശ്വസിച്ചേ മതിയാവൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർണാടകയിലെ ചിക്കമംഗളൂരുവിലുള്ള ശരണ്യ എന്ന കാളയാണ് കിണറിനുള്ള സ്ഥാനം കണ്ടെത്തുന്നത്. 200-ലധികം കുഴല്‍ കിണറുകളുടെ സ്ഥാനമാണ് ഈ കാള കണ്ടെത്തിയിട്ടുള്ളത്. ആദ്യം ആളുകള്‍ വിശ്വസിച്ചില്ലെങ്കിലും, പലർക്കും അനുഭവം കൊണ്ട് ശരണ്യയില്‍ വിശ്വാസം വന്നു.

ഇതുവരെ ശരണ്യ കണ്ടെത്തിയ എല്ലാ സ്ഥാനത്തും കിണറില്‍ വറ്റാത്ത വെള്ളമാണ്.
ശരണ്യ ഓരോ തവണയും സ്ഥലം കണ്ടെത്തുമ്പോള്‍, അവിടെ വെള്ളം മുടങ്ങാതെ കണ്ടെത്തും. ആനന്ദ് എന്ന കർഷകനാണ് ശരണ്യ എന്ന കാളയെ പരിപാലിക്കുന്നത്. ആരോടും അദ്ദേഹം പണം ചോദിക്കാറുമില്ല.

കാളയുടെ ഈ കഴിവ് പലരെയും വിസ്മയിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അനുഭവസ്ഥർ കണ്ടറിഞ്ഞ് കർഷകനെ സഹായിക്കുന്നു. വെള്ളം കിട്ടില്ല എന്ന് വിധിയെഴുതിയ പ്രദേശങ്ങളില്‍ പോലും ഈ കാള സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ജലം ലഭിച്ച സന്ദർഭത്തില്‍ സ്ഥല ഉടമകള്‍ കാളയുടെ കാല്‍ തൊട്ട് വന്ദിച്ച്‌ നമസ്കരിക്കുന്നു.