കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ നാളെ സൗജന്യ അസ്ഥി ബലക്ഷയ നിർണ്ണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു; അമ്പത് വയസിന് മുകളിലുള്ളവർക്കും എല്ലുപൊടിയൽ, സന്ധികളുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാം
കോട്ടയം: കിംസ് ഹെൽത്ത് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അസ്ഥിയുടെ ബലക്ഷയം കൊണ്ടും മറ്റു പ്രശ്നങ്ങൾകൊണ്ടും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
അമ്പത് വയസിന് മുകളിലുള്ളവർക്കും അസ്ഥി തേയ്മാനം, എല്ലുപൊടിയൽ, സന്ധികളുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങൾ അനുഭവിക്കുന്നവർക്കും സൗജന്യ അസ്ഥി ബലക്ഷയ നിർണ്ണയ ക്യാമ്പിൽ പങ്കെടുക്കാം.
ആഗസ്റ്റ് 26 തിങ്കളാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ കോട്ടയം കിംസ് ആശുപത്രിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:- 0481 294 1000, 9072726190
Third Eye News Live
0