ജപ്പാൻ തീരത്ത് തലയില്ലാത്ത മൃതദേഹങ്ങളുമായി കൊറിയൻ ബോട്ടുകൾ: ഇന്നലെ എത്തിയത് 156 ആം ബോട്ട് ..!  കിം ജോങ്ങിന്റെ ക്രൂരതയോ , പലായനത്തിന്റെ ഇരയോ ? സംശയം തീരാതെ ലോകം

ജപ്പാൻ തീരത്ത് തലയില്ലാത്ത മൃതദേഹങ്ങളുമായി കൊറിയൻ ബോട്ടുകൾ: ഇന്നലെ എത്തിയത് 156 ആം ബോട്ട് ..! കിം ജോങ്ങിന്റെ ക്രൂരതയോ , പലായനത്തിന്റെ ഇരയോ ? സംശയം തീരാതെ ലോകം

ക്രൈം ഡെസ്ക്

സോൾ: ലോകം നടുങ്ങി നിൽക്കുകയാണ് പുതിയ ദശാബ്ദത്തിന്റെ തുടക്കത്തിൽ..! ഏഴ് തലയില്ലാത്ത മൃതദേഹങ്ങളുമായി 156 ആം ബോട്ട് ജപ്പാന്റെ തീരത്ത് എത്തിയതോടെയാണ് ലോകം വീണ്ടും നടുങ്ങിയത്. കിം ജോങ്ങ് ഉന്നിന്റെ ക്രൂരതകൾ വീണ്ടും വീണ്ടും ഇതോടെ ലോകം ചർച്ച ചെയ്യുകയാണ്.

ചീഞ്ഞളിഞ്ഞ ഏഴു മൃതദേഹങ്ങളുമായാണ് ഇത്തവണ പ്രേതബോട്ട് തീരം തൊട്ടത്. വടക്കന്‍ ജപ്പാനിലെ സഡോ ദ്വീപിലാണ് ബോട്ട് പ്രത്യക്ഷപ്പെട്ടത്. മൃതദേഹങ്ങളെല്ലാം പുരുഷന്മാരുടെതാണെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലകളുള്ള മൂന്ന് മൃതദേഹങ്ങളും തലകളില്ലാത്ത രണ്ട് മൃതദേഹങ്ങളും രണ്ട് തലകളുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. മൃതദേഹങ്ങളും തലകളും ഒരേ ആളുകളുടേത് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. അതിനാലാണ് ഇത് ഏഴ് മൃതദേഹങ്ങളായി കണക്കാക്കിയത്.

ബോട്ടില്‍ നിന്നും കൊറിയന്‍ ഭാഷയിലുള്ള വസ്തുക്കള്‍ കണ്ടെത്തിയതിനാലാണ് ബോട്ട് വടക്കന്‍ കൊറിയയില്‍ നിന്നുള്ളതാണെന്ന സംശയം ഉയര്‍ത്തിയത്.
ബോട്ടുകള്‍ കണ്ടെത്തിയ പ്രദേശം ഉത്തരകൊറിയക്ക് അഭിമുഖമാണ്. അതിനാല്‍ തന്നെ ബോട്ട് ഉത്തര കൊറിയയുടെതാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജപ്പാന്‍ തീരത്തടിഞ്ഞ പ്രേത ബോട്ടുകളില്‍ ഭൂരിഭാഗവും ഉത്തരകൊറിയയില്‍ നിന്നാണെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

ജാപ്പനീസ് മാധ്യമങ്ങള്‍ ‘പ്രേത ബോട്ടുകള്‍’ എന്ന് വിളിക്കുന്ന ഇത്തരം ബോട്ടുകള്‍ സമീപ വര്‍ഷങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും ഇത്തരത്തിലുള്ള നൂറ് കണക്കിന് ബോട്ടുകളാണ് ജപ്പാന്‍ തീരത്ത് വന്നടിയുന്നത്. പലപ്പോഴും ബോട്ടുകളില്‍ ആരും ജീവനോടെ അവശേഷിക്കാറില്ല. കടലിലൂടെ ഒഴുകി നടന്ന് ദിവസങ്ങള്‍ക്ക് ശേഷം തീരത്തടിയുന്നതിനാല്‍ മൃതശരീരങ്ങള്‍ പലതും ചീഞ്ഞളിഞ്ഞ നിലയിലുമായിരിക്കും.

ഈ വര്‍ഷം മാത്രം 156 ഓളം ഉത്തര കൊറിയന്‍ ബോട്ടുകളാണ് ജപ്പാന്റെ പരിധിയിലെ കടലിലൂടെ ഒഴുകുകയോ തീരത്തടിയുകയോ ചെയ്തിട്ടുള്ളത്. ഉത്തര കൊറിയയില്‍ നിന്നുള്ള മത്സ്യ ബോട്ടുകളാണ് ഇവയെന്നാണ് ജപ്പാന്റെ സംശയം. ഉത്തരകൊറിയയില്‍ നിന്നുള്ള മിന്‍പിടിത്തക്കാര്‍ കൂടുല്‍ മത്സ്യലഭ്യതയ്ക്കായി സമുദ്ര പരിധികള്‍ ലംഘിക്കുന്നത് പതിവാണ്. പഴകിയതും കാലാഹരണപ്പെട്ടതുമായ ബോട്ടുകള്‍ മോശമായ കാലാവസ്ഥയില്‍ തകരുകയോ എന്‍ജിന്‍ തകരാറിലാവുകയോ ചെയ്യുന്നതോടെ അവര്‍ കടലില്‍ ഒറ്റപ്പെടും. തിരിച്ചു പോകാന്‍ സാധിക്കാതെ വരുന്നതോടെ പട്ടിണിയോടും മോശം കാലവസ്ഥയോടും പടവെട്ടി പലരും ജീവന്‍ വെടിയും. ഒടുവില്‍ മൃതദേഹങ്ങളുമായി ബോട്ടുകള്‍ ജപ്പാന്‍ തീരത്ത് വന്നടിയും. ജാപ്പനീസ് മാധ്യമങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന സാധ്യത ഇതാണ്.

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരും രാജ്യാന്തര മാധ്യമങ്ങളും വിരല്‍ ചൂണ്ടുന്നത് മറ്റൊരു സാധ്യതയിലേക്കാണ്. വടക്കന്‍ കൊറിയയില്‍ നിന്ന് രാജ്യം വിടുന്നവര്‍ തിരഞ്ഞെടുക്കുന്നത് രാജ്യത്തിന്റെ കിഴക്കന്‍ തീരമാണ്. പക്ഷേ രാജ്യം വിടുന്നവര്‍ പലപ്പോഴും തീരസംരക്ഷണ സേനയുടെ പിടിയില്‍പെടും. ഇവരുടെ കഴുത്തുവെട്ടി കൊന്നുകളയുന്നതാണ് കിമ്മിന്റെ സൈന്യം സാധാരണ ചെയ്യുക. അല്ലെങ്കില്‍ കടലില്‍ മുക്കിക്കൊല്ലും.

ചില ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ പിടിക്കേണ്ട മീനിന്റെ അളവ് നിശ്ചയിച്ച്‌ നല്‍കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിശ്ചിത അളവ് മത്സ്യം പിടിക്കാന്‍ സാധിക്കാത്തവരെ കടലിലേയ്ക്ക് തന്നെ മടക്കി അയക്കും. ഇതോടെ കൂടുതല്‍ മത്സ്യത്തിനായി അവര്‍ക്ക് പലപ്പോഴും ഉള്‍ക്കടലിലേയ്ക്ക് പോകേണ്ടി വരുന്നു. മോശം കാലാവസ്ഥയും ബോട്ടുകളുടെ ശോചനീയാവസ്ഥയും ഇവരെ മരണത്തിലേയ്ക്ക് തള്ളിവിടുന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.