Spread the love

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ കനത്ത തോല്‍വിക്ക് പിന്നാലെ കിഫ്‌ബി സിഇഒ സ്ഥാനം രാജിവച്ച്‌ കെ എം എബ്രഹാം.

video
play-sharp-fill

അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി.
കിഫ്‌ബി അഡീഷണല്‍ സിഇഒ മിനി ആന്റണിക്കാണ് താല്‍ക്കാലിക ചുമതല.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ബി അശോക് ഐഎഎസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ കിഫ്‌ബിയെയും കെ എം എബ്രഹാമിനെയും വിമർശിച്ച്‌ രംഗത്തെത്തിയിരുന്നു. തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെ എം എബ്രഹാമിന്റെ നടപടിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിന് കൂട്ട് നില്‍ക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച്‌ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നു. സർക്കാർ മാറുന്നതിന്റെ ഭാഗമായാണ് കെ എം എബ്രഹാം ഇപ്പോള്‍ രാജി വച്ചിരിക്കുന്നത്.