
കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിലെ രാഷ്ട്രീയം രണ്ടുമുന്നണികളിലേക്ക് ചുരുങ്ങുമെന്നും അത് എൻഡിഎയും യുഡിഎഫുമാകുമെന്നും ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. ഇടതുമുന്നണി പൂർണമായി ഇല്ലാതാകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ യുഡിഎഫ് തരംഗമല്ല ഉണ്ടായത്, മറിച്ച് എല്‍ഡിഎഫ് വിരുദ്ധ തരംഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ച അഹങ്കാരത്തിനും ധാർഷ്ട്യത്തിനുമെതിരായ ജനവിധിയുടെ ഗുണം യുഡിഎഫിനാണ് ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
എൻഡിഎയും ട്വന്റി ട്വന്റിയും ചേർന്നുള്ള വോട്ടുകളില്‍ കുറവ് ഉണ്ടായിട്ടുണ്ടെന്ന് സാബു ജേക്കബ് സമ്മതിച്ചു. എന്നാൽ മുന്നണിയായി ചേർന്ന് പ്രവർത്തിക്കാൻ വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചതെന്നും അതും തിരിച്ചടിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







