വൃക്ക വില്‍ക്കാന്‍ ഭാര്യ വിസമ്മതിച്ചു; മദ്യപാനിയായ ഭര്‍ത്താവ് ഭാര്യയെയും മക്കളെയും ക്രൂരമായി മര്‍ദ്ദിച്ചു; സംഭവം ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ തന്നെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിഴിഞ്ഞത്ത് ഭാര്യക്ക് ഭർത്താവിൻ്റെ ക്രൂര മര്‍ദ്ദനം.
ഭാര്യയെയും മക്കളെയും ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് സാജനെ പോലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൃക്ക വില്‍ക്കാന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ വീട്ടമ്മ അടുത്താഴ്ച എറണാകുളത്ത് വൃക്ക നല്‍കാന്‍ പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഈ പ്രദേശം കേന്ദ്രീകരിച്ച് വൃക്ക വില്‍പന സജീവമാണെന്ന വാര്‍ത്തകള്‍ വരുന്നത്.
ഇതോടെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ബോധവത്കരണം നടത്തുകയും വീട്ടമ്മ വൃക്ക നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു.
ഇതിനുശേഷം തന്നെയും മൂന്ന് മക്കളെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചുവെന്ന് വീട്ടമ്മ പറഞ്ഞു. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കുകയും വിഴിഞ്ഞം പൊലീസ് കേസെടുക്കുകയുമായിരുന്നു.
ഭര്‍ത്താവ് മദ്യപാനിയാണെന്നും നാലു തവണ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ഭാര്യ പറയുന്നു.